കൊല്ലം: ഹോംക്വാറന്റൈന്‍ ലംഘിച്ചതിന് ഇന്നലെ ആറുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉളിയക്കോവിലിലെ ഒരാള്‍ക്കും നീണ്ടകരയിലെ അഞ്ചുപേര്‍ക്കുമെതിരെയാണ് കേസെടുത്തത്. നീണ്ടകരയിലെ വീട്ടില്‍ ഹോംക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന 5 പേരാണ് കടലില്‍ മത്സ്യബന്ധനത്തിന് പോയത്. ഇവര്‍ക്കെതിരെ ചവറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ക്വാറന്റൈന് ലംഘിച്ചയാള്‍ മദ്യപിച്ച് കറങ്ങി നടന്നു
ക്വാറന്റൈന് നിര്‍ദ്ദേശം ലംഘിച്ച് മദ്യപിച്ച് നാട്ടില്‍ കറങ്ങി നടന്നയാള്‍ പിടിയില്‍. കര്‍ണാടകയില്‍ നിന്നും എത്തിയ ചവറ സ്വദേശിയാണ് നാട്ടില്‍ കറങ്ങി നടന്നത്. ജില്ലാ ആശുപത്രിയില്‍ എത്തി കൊറോണ ടെസ്റ്റ് നടത്തി വീട്ടീല് ക്വാറന്റൈനില്‍ കഴിയണമെന്ന് നിര്‍ദ്ദേശമാണ് ഇയാള്‍ക്ക് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയിരുന്നത്.
എന്നാല്‍ ഇയാള്‍ക്ക് വീട്ടില്‍ കഴിയാന്‍ ബുദ്ധിമുട്ട് ഉണ്ടെന്ന് പറഞ്ഞാണ് നാട്ടില്‍ ഇറങ്ങിയത്. കടപ്പാക്കട മാര്‍ക്കറ്റില്‍ എത്തി സുഹൃത്തുകളുമായി മദ്യപിക്കുകയും ഇവിടെ കിടന്ന് ഉറങ്ങുകയുമായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് എത്തി ഇയാളെയും കൂടെ ഉണ്ടായിരുന്ന നാല് സുഹൃത്തുകളെയും സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മാര്‍ക്കറ്റും പരിസര പ്രദേശങ്ങളും അണുനാശിനി ഉപയോഗിച്ച് ശുചീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: