കൊല്ലം: ലഡാക്ക് മേഖലയിലെ ചൈനീസ് നുഴഞ്ഞുകയറ്റവും ഇന്ത്യന്സൈനികരുടെ വീരമൃത്യുവും രാജ്യത്തെ പിടിച്ചുലച്ച ഘട്ടത്തില്‍തന്നെ ഇന്ത്യന്‍ ഭൂപടത്തെ വികൃതമായി ചിത്രീകരിച്ച് കേരള യൂണിവേഴ്സിറ്റി. രണ്ടാംവര്‍ഷ ബിഎ പരീക്ഷാ ചോദ്യപേപ്പറിലാണ് ഇന്ത്യന്ഭൂപടത്തെ അപമാനിച്ചത്.
ചോദ്യപേപ്പറില്‍ പിഒകെ പാക്കിസ്ഥാന് നല്‍കിയും അക്സായ്ചിന്‍ ചൈനയുടെ ഭാഗമായുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഹിസ്റ്ററി രണ്ടാം പേപ്പര്‍ പരീക്ഷയിലാണ് ഗുരുതരമായ കടന്നുകൂടിയത്. സോഷ്യല്‍ ഫോര്‍മേഷന്‍സ് ഇന്‍ ഇന്ത്യ എന്നതാണ് വിഷയം.
വികൃതമായ ഇന്ത്യന്‍ ഭൂപടം നല്കിയ ശേഷം അതിന് അനുബന്ധമായി നല്‍കിയിരിക്കുന്ന ചോദ്യം എട്ടുമാര്ക്കിനാണ്. ഭൂപടത്തില്‍ കൃത്യമായി മോഹന്‍ജെദാരോ, ലോഥല്‍, ഹാരപ്പ, കാലിബഗന്‍, ബന്‍വാള്‍, ആലംഗിര്പൂരി, ചന്‍ഹുദാരോ, രംഗപൂര്‍ എന്നിവ അടയാളപ്പെടുത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അല്ലെങ്കില്‍ അശോകചക്രവര്‍ത്തിയുടെ കാലത്തെ മഗധ, പാടലീപുത്രം, കലിംഗ, സാഞ്ചി എന്നീ പ്രദേശങ്ങള്‍ അടയാളപ്പെടുത്താനുമാണ് ചോദ്യം. മൊത്തം നൂറ് മാര്‍ക്കിനാണ് പരീക്ഷ. ഏപ്രിലില്‍ നിശ്ചയിച്ചിരുന്ന പരീക്ഷ കൊറോണയുടെ സാഹചര്യത്തിലാണ് മാറ്റി നിശ്ചയിച്ചതും ഇന്നലെ നടത്തിയതും.
യൂണിവേഴ്സിറ്റിക്കെതിരെ പ്രതിഷേധം
കേരള യൂണിവേഴ്സിറ്റി ഹിസ്റ്ററി ബിരുദപരീക്ഷയിലെ ചോദ്യ കടലാസ്സില്‍ രാജ്യത്തിന്റെ ഭൂപടം വികൃതമായി ഉള്പെടുത്തിയതില് പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കേരള യൂണിവേഴ്സിറ്റി ഇന്‍ഫര്‍മേഷന്‍ ഓഫീസിനു മുന്നില്‍ പ്രേതിഷേധിച്ചു. കോളേജ് ജംഗ്ഷനില്‍ നിന്നും പ്രകടനമായി എത്തിയായിരുന്നു ഇത്. ബിജെപിഇരവിപുരം മണ്ഡലം പ്രസിഡന്റ് സി.ബി. പ്രതീഷ് ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് രാഹുല്‍, ജനറല്‍സെക്രട്ടറി പ്രജിത് പന്നിമണ്‍, അഭിഷേക് മുണ്ടക്കല്‍, അര്ജുന്, ഹരി, സഞ്ചു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: