ബെംഗളൂരു: ആര്‍ത്തവസമയത്ത് ഭാര്യമാരെ സഹായിക്കാനായി പുരുഷ ജീവനക്കാര്‍ക്ക് ‘ആര്‍ത്തവാവധി’. ബെംഗളൂരുവിലെ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ഹോര്‍സെസ് സ്റ്റേബിള്‍ ആണ് പുരുഷന്മാര്‍ക്ക് ഒരു ദിവസത്തെ ആര്‍ത്തവാവധി അനുവദിച്ചത്.
ഭാര്യമാരുടെ ആര്‍ത്തവ സമയത്ത് വീട്ടിലിരുന്ന് അവരെ പരിചരിക്കാനും സഹായിക്കാനും വേണ്ടിയാണ് ഇത്തരമൊരു അവധി പുരുഷ ജീവനക്കാര്‍ക്ക് അനുവദിച്ചത്. നിലവില്‍ സ്ഥാപനത്തിലെ വനിതാ ജീവനക്കാര്‍ക്ക് ആര്‍ത്തവാവധിയോടൊപ്പം 250 രൂപ അലവന്‍സായും അനുവദിക്കുന്നുണ്ട്.
കമ്പനിയില്‍ നിലവിലുള്ള ജീവനക്കാരില്‍ 60ശതമാനം സ്ത്രീകളും 40ശതമാനം പുരുഷന്മാരുമാണുള്ളത്. ലിംഗ സമത്വത്തിലേക്ക് നീങ്ങുകയെന്ന ആശയം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് സ്റ്റാര്‍ട്ടപ്പ് കോ ഫൗണ്ടര്‍ സലോനി അഗര്‍വാള്‍ പറഞ്ഞു. രണ്ടു ദിവസത്തെ ആര്‍ത്തവാവധി ‘സിക്ക് ലീവായി’ കമ്പനി കണക്കാക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: