കോഴിക്കോട്: ഇന്നലെ ജില്ലയില്‍ 5 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ എണ്ണം 178 ആയി. 76 പേര്‍ക്കാണ് ഇതു വരെ രോഗമുക്തി നേടാനായത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര് ഗല്ഫില് നിന്ന് എത്തിയവരാണ്. രണ്ട് പേര് ദുബായ്, ഒരാള്‍ സൗദി, ഒരാള്‍ കുവൈത്ത് എന്നിവിടങ്ങളില്‍ നിന്നും ഒരാള്‍ ഒഡീഷയില്‍ നിന്നും എത്തി നിരീക്ഷണത്തിലായിരുന്നു.
ഫറോക്ക് സ്വദേശിയായ ലോറി ഡ്രൈവര്‍ (40) മെയ് 30 നാണ് ഒഡീഷയില്‍ നിന്നെത്തിയത്, വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. 30 വയസ്സുകാരനായ തൂണേരി സ്വദേശി ജൂണ്‍ നാലിന് ദുബായില്‍ നിന്നെത്തി. കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു.
കുവൈത്ത്-കൊച്ചി വിമാനത്തില്‍ ജൂണ്‍ 11 ന് എത്തിയ മൂടാടി സ്വദേശി (25)കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ചേളന്നൂര്‍ സ്വദേശി (30). ജൂണ്‍ 4 ന് ദുബായി ല്‍ നിന്ന് കരിപ്പൂരിലെത്തി കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
ചെലവൂര്‍ സ്വദേശി (52). ജൂണ്‍ 13 ന് സൗദി-കരിപ്പൂര്‍ വിമാനത്തില്‍ എത്തി. കോവിഡ് കെയര്‍ സെന്ററില്‍ നിരീക്ഷണത്തിലായിരുന്നു. ജില്ലയില്‍ ഇന്നലെ പുതുതായി 958 പേരാണ് നിരീക്ഷണത്തിലായത്. ഇതോടെ 11716 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: