ഒളവണ്ണ: വീട്ടില്‍ ടിവി ഇല്ലാത്തതുകൊണ്ട് ഓണ്‍ലൈന്‍ പഠനത്തിന് തടസ്സം നേരിട്ട വിദ്യാര്‍ത്ഥികള്‍ക്ക് ടിവി എത്തിച്ചു നല്കി ബിജെപി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് നേരിട്ട് എത്തിയാണ് കുട്ടികള്‍ക്ക് ടിവി കൈമാറിയത്.
ഒളവണ്ണ പഞ്ചായത്ത് 20-ാം വാര്‍ഡിലെ മാവോളി മേത്തല്‍ തറയില്‍ ശിവന്യ, ശിവാനി, ശിവദേവ് എന്നീ കുട്ടികള്‍ക്കാണ് ടിവി നല്‍കിയത്. ബിജെപി – ഒബിസി മോര്‍ച്ച കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് ടിവി കൈമാറിയത്.
ബിജെപി സംസ്ഥാന സെക്രട്ടറി പി. രഘുനാഥ്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കളത്തില്‍ ബബീഷ്, കെ. നിത്യാനന്ദന്, ആര്. മഞ്ജുനാഥ്, എന്‍.പി. നിധീഷ്, പി. പവിത്രന്, ബാലന് കുട്ടി എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: