നാദാപുരം: നാദാപുരം മേഖലയിലെ വിവിധ പഞ്ചായത്തുകളില്‍ ഡങ്കിപ്പനി വ്യാപിക്കുന്നു ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനവുമായി ആരോഗ്യ വകുപ്പ് രംഗത്ത്.
വളയം, വാണിമേല്‍ ചെക്യാട് ,നാദാപുരം പത്തായത്തുകളില്‍ നൂറോളം പേര്‍ ഡങ്കിപ്പനി ലക്ഷണങ്ങളുമായി ആശുപത്രികളില്‍ ചികില്‍സ തേടിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു .ഇതിനിടെ വളയത്ത് ഡങ്കിപ്പനി ലക്ഷണങ്ങളുമായി ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു .അതേ സമയം വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പത്തോളം പേര്‍ ചികിത്സയില്‍ ഉണ്ട്.
മുന്‍വര്‍ഷങ്ങളില്‍ ഏപ്രില്‍ പകുതിയോടെയാണ് മേഖലകളില്‍ ഡങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ജനുവരിയോടെ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവകുപ്പ് നടത്താറുണ്ട്. എന്നാല്‍ ഇത്തവണ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ ഡങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല. വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കണമെന്നും കൊതുകുകളെ നശിപ്പിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: