ആലപ്പുഴ: ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയില്‍ നിര്‍മിച്ച സംസ്ഥാനത്തെ ആദ്യ ദുരിതാശ്വാസ അഭയകേന്ദ്രം മാരാരിക്കുളത്ത് ജനക്ഷേമം കോളനിയില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു.
കടലാക്രമണവും വെള്ളപ്പൊക്കവുമെല്ലാം നേരിട്ടിട്ടുള്ള തീരദേശ ജനതയ്‌ക്ക് ഇനി ആശ്വസിക്കാം, കരുതലായി അഭയകേന്ദ്രം അവര്‍ക്കൊപ്പം ഉണ്ടാകും. സംസ്ഥാനത്തെ ആദ്യ ദുരിതാശ്വാസ അഭയ കേന്ദ്രം എന്നതിലുപരി സ്ഥിരമായി പ്രവര്‍ത്തിക്കുന്ന ഹാള്‍ ഉള്‍പ്പടെയുള്ള ഒരു കേന്ദ്രം കൂടി തദ്ദേശീയമായി ലഭിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
കേന്ദ്രസര്‍ക്കാരിന്റെ ദേശിയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഭയ കേന്ദ്രത്തിന്റെ നിയന്ത്രണം ജില്ലാ കളക്ടര്‍ക്കായിരിക്കും. ദുരന്തകാലഘട്ടങ്ങളില്‍ അഭയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കെട്ടിടം മറ്റു സമയങ്ങളില്‍ പൊതുപരിപാടികള്‍, വിവാഹം, പരിശീലന പരിപാടികള്‍, കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ എന്നിവയ്‌ക്കായും വിനിയോഗിക്കും. കൂടാതെ കടല്‍ സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് വിശ്രമ കേന്ദ്രമായും അഭയ കേന്ദ്രം മാറും.
ദുരന്തകാലഘട്ടങ്ങളില്‍ ആയിരത്തോളം പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ദുരിതാശ്വാസ അഭയ കേന്ദ്രത്തിന്റെ നി
ര്‍മാണ മേല്‍നോട്ടം പൊതുമരാമത്ത് വകുപ്പിനായിരുന്നു. 2.98 കോടി രൂപയാണ് ചെലവിട്ടത്. 830 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഈ കെട്ടിടത്തിന് താഴെ നിലയിലും മുകളിലെ നിലയിലും ഹാള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ്‌ലറ്റ് ബ്ലോക്കുകള്‍.
ഭിന്നശേഷിക്കാര്‍ക്കായുള്ള ശുചിമുറി, അടുക്കള, സിക് റൂം, സ്റ്റോര്‍, ജനറേറ്റര്‍ റൂം എന്നിവ ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ വൈദ്യുതീകരണ ജോലികളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക