കൊച്ചി: എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് ജില്ലയില്‍ ഡോക്സി ഡേ ആയി ആചരിക്കും. ഈ വര്‍ഷം ജില്ലയില്‍ നാലു കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംശയിക്കപ്പെടുന്ന 76 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴക്കാലത്തിന്റെ വരവോടു കൂടി എലിപ്പനി പിടിപെടുന്നതിനുള്ള സാധ്യത കൂടുതലാണ്.
എലിപ്പനി പിടിപെടാന്‍ സാധ്യതയുള്ള ക്ഷീര കര്‍ഷകര്‍, തൊഴിലുറപ്പുകാര്‍, ശുചീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജോലി ചെയ്യുന്നവര്‍, തോടുകളിലും കുളങ്ങളിലും മറ്റും മീന്പിടിത്തത്തിലേര്പ്പെട്ടിരിക്കുന്നവര് തുടങ്ങി എലിപ്പനി പിടിപെടാന്‍ സാധ്യതയുള്ളവരെ വാര്‍ഡ്/ ഡിവിഷന് തലത്തില്‍ കണ്ടെത്തി പ്രതിരോധമരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വഴി നല്‍കും എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സി സൈക്ലിന്‍ ഗുളിക ആഴ്ചയില്‍ ഒരു ഡോസ് എന്ന കണക്കില്‍ ആറാഴ്ചകളിലായാണ് നല്‍കുന്നത്.
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും/ ആരോഗ്യ കേന്ദ്രങ്ങളിലും ഈ മരുന്ന് സൗജന്യമായി ലഭ്യമാണ്. ക്ഷീണത്തോടെയുള്ള പനിയും, തലവേദനയും, പേശീവേദനയുമാണ് പ്രധാന ലക്ഷണങ്ങള്‍. ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ അടുത്തുള്ള സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: