കൊച്ചി: കൊറോണ പശ്ചാത്തലത്തില്‍ ജോലിയില്‍ പ്രവേശിക്കുംമുമ്പ് ദേഹച്ചൂട് പരിശോധിക്കണമെന്ന ആവശ്യം ശക്തം. മാസ്ക്, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ നിരന്തരം നിര്‍ദേശം നല്കുമ്പോഴും അതെല്ലാം നടപ്പാകുന്നോ എന്ന് പരിശോധിക്കുന്ന പോലീസ് സേനയിലാര്ക്കും ഈ പരിശോധനകളും നിബന്ധനകളുമില്ല.
ഒരു സ്റ്റേഷനിലെ പോലീസുകാരന് കൊറോണ സ്ഥിരീകരിക്കപ്പെട്ടാല്‍ സ്റ്റേഷന് പരിധിയില്‍ വരുന്ന നിരവധി പേര് ക്വാറിന്റീനില്‍ പോകേണ്ടിവരും. കളമശേരി സ്റ്റേഷനിലെ പോലീസുകാരന് കൊറോണ പരിശോധന ഫലം പൊസിറ്റീവായതിനെ തുടര്‍ന്ന് പരിശോധനകള്‍ വേണമെന്ന ആവശ്യം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: