ന്യൂദല്‍ഹി: ചൈനീസ് ഉല്‍പ്പന്നങ്ങളെയും സ്പോണ്സര്മാരെയും ബഹിഷ്കരിക്കാനൊരുങ്ങി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ). ഗാല്‍വാന്‍ മേഖലയില്‍ ചൈനീസ് സംഘര്‍ഷത്തില്‍ ഇരുപത് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ബഹിഷ്കരിക്കാന്‍ ഒരുങ്ങുന്നത്.
ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമിന് പരിശീലന ഉപകരണങ്ങള്‍ സജ്ജമാക്കുന്നതിന് ഐഒഎ ചൈനയിലെ ലി-നിങ് കമ്പനിയുമായി 2018ല്‍ കരാര്‍ ഒപ്പുവച്ചിരുന്നു. ഈ കരാര്‍ ഉടനെ അവസാനിപ്പിക്കും. ചൈനയെും അവരുടെ ഉല്‍പ്പന്നങ്ങളെയും എതിര്‍ക്കേണ്ട സമയമാണിത്. ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഐഒഎ ജനറല്‍ സെക്രട്ടറി രാജീവ് മെഹ്ത്ത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: