കൊച്ചി: കളമശേരി പോലീസ് സ്റ്റേഷനിലെ പോലീസുകാരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലയച്ചു. പോലീസ് സ്റ്റേഷന് അണുനശീകരണം നടത്തുകയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി പുതിയ പോലീസുകാരെ നിയോഗിക്കുകയും ചെയ്തു. ഇദ്ദേഹവുമായി ഇടപെട്ട ആളുകളെ കണ്ടെത്തി നിരീക്ഷണം നിര്‍ദേശിച്ചിട്ടുണ്ട്. 59 പോലീസുകാരാണ് ഇത്തരത്തില്‍ നിരീക്ഷണത്തില്‍ പോയിട്ടുള്ളത്.
പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ആളുകളുടെ പരിശോധന ഉടനടി നടത്തും. കൊറോണ കെയര്‍ സെന്ററുകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റമെന്റ് സെന്ററുകളിലും നിരീക്ഷണത്തിന് ചുമതലയുള്ള എല്ലാ പോലീസുകാര്‍ക്കും സുരക്ഷാ ഷീള്‍ഡുകള്‍ നല്‍കും. ചെറിയ രോഗലക്ഷണങ്ങള്‍ പോലുമുള്ള പോലീസുകാര്‍ ടെലിമെഡിസിന്‍ സംവിധാനം വഴി വൈദ്യ സഹായം സ്വീകരിക്കണമെന്നും മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: