കൊച്ചി: ജൂണ്‍ ഏഴിന് ഖത്തര്‍-കൊച്ചി വിമാനത്തിലെത്തിയ 25 വയസുള്ള പെരുമ്പാവൂര്‍ സ്വദേശി, കസാഖിസ്ഥാന്‍-കൊച്ചി വിമാനത്തിലെത്തിയ 37 വയസുള്ള ബിഹാര്‍ സ്വദേശി, രണ്ട് തമിഴ്നാട് സ്വദേശികള്‍, ജൂണ്‍ 16ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 49 വയസുള്ള ആലങ്ങാട് സ്വദേശി എന്നിവര്‍ക്കും വെങ്ങോല സ്വദേശിയായ 32 വയസുള്ള സിവില്‍ പോലീസ് ഉദ്യോഗസ്ഥനും ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇന്നലെ നാലുപേര്‍ രോഗം ഭേദമായി മടങ്ങി. ഇതോടെ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ 104 ആയി.
കളമശേരി സ്റ്റേഷനിലെ ഉദ്യോഗസ്ഥന് വിവിധ കോവിഡ് കെയര്‍ സെന്ററുകളില്‍ ജോലി നോക്കിയിരുന്നു. ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന കൂടുതല്‍ പേരുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ്. നിലവിലെ സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരെയും നിരീക്ഷണത്തിലാക്കുകയും സാമ്പിള്‍ പരിശോധനക്കയക്കുകയും ചെയ്തിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചത് ബുധനാഴ്ച രാത്രിയിലാണ്. കാലത്ത് 11 മണിയോടെ പോലീസ് സ്റ്റേഷന് അണുവിമുക്തമാക്കി. സ്റ്റേഷനോട് ചേര്‍ന്നുള്ള പോലീസ് ക്വാര്‍ട്ടേഴ്സ്, റൂറല്‍ ഡിഐജി ഓഫീസ് എന്നിവയും അണുവിമുക്തമാക്കി. 59 പോലീസുകാരാണ് സ്റ്റേഷനില്‍ ഉണ്ടായിരുന്നത്. ഇവരെയെല്ലാം നിരീക്ഷണത്തിലാക്കി. പുതിയ പോലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിച്ചു.
മെയ് 14 ന് രോഗം സ്ഥിരീകരിച്ച 36 വയസുള്ള കൊല്ലം സ്വദേശിയും, മെയ് 27 ന് രോഗം സ്ഥിരീകരിച്ച 34 വയസുള്ള തൃക്കാക്കര സ്വദേശിനിയും, ജൂണ്‍ അഞ്ചിന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള മൂവാറ്റുപുഴ സ്വദേശിയും മെയ് 29 ന് രോഗം സ്ഥിരീകരിച്ച 25 വയസുള്ള ആലപ്പുഴ സ്വദേശിയുമാണ് ഇന്നലെ രോഗം ഭേദമായി മടങ്ങിയത്. ഇന്ന് 775 പേരെക്കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 748 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 12032 ആണ്. ഇതില്‍ 10174 പേര് വീടുകളിലും, 442 പേര് കോവിഡ് കെയര്‍ സെന്ററുകളിലും, 1416 പേര് പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: