Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതി ജീവനക്കാര്‍ മതി; ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ പ്രവര്‍ത്തിക്കണം.

സര്‍ക്കാര്‍ ഓഫാസുകളിലെ സുരക്ഷാ ക്രമീകരണം പാളി;

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 10:40 pm IST
in Kerala

തിരുവനന്തപുരം:

കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം ക്രമീകരിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങളായി. ജൂണ്‍ 30 വരെയാണ് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബാധകം. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാത്ത ജീവനക്കാര്‍ക്കെതിരെ വകുപ്പ് മേലധികാരികള്‍ക്ക് അച്ചടക്ക നടപടി സ്വീകരിക്കാം. അവശ്യ സര്‍വീസുകളായ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളുടെ പ്രവര്‍ത്തനം മുടങ്ങാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. ഇവിടങ്ങളിലെ ജീവനക്കാരുടെ 50 ശതമാനം രണ്ടാഴ്ചക്കാലത്തേക്കും ബാക്കിയുള്ള 50 ശതമാനം അടുത്ത രണ്ടാഴ്ച കാലത്തേക്കുമായി ക്രമീകരിച്ച് റോസ്റ്റര്‍ തയ്യാറാക്കി പ്രവര്‍ത്തിക്കണം. 

മറ്റ് ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണവും സ്ഥലസൗകര്യവും പ്രവര്‍ത്തന സ്വഭാവവും പരിഗണിച്ച് സമൂഹിക അകലം ഉറപ്പുവരുത്തി പ്രവര്‍ത്തിക്കുന്നതിന് ജീവനക്കാരുടെ എണ്ണം ഓഫീസ് മേലധികാരിക്ക് ക്രമീകരിക്കാം. ഓഫീസുകളിലെ സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ ഹാജരാകുന്ന ദിവസങ്ങളില്‍ അവരുടെ ചുമതല കൂടാതെ മറ്റു വിഭാഗങ്ങളുടെ പ്രവര്‍ത്തനവും സുഗമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം.

സെക്രട്ടേറിയറ്റിലെ ഓരോ വകുപ്പിലെയും ക്രമീകരണം വകുപ്പ് സെക്രട്ടറിമാരോ അവര്‍ ചുമതലപ്പെടുത്തുന്നവരോ നടത്തണം. ഓഫീസില്‍ ഹാജരാകാത്ത ദിവസം ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം സംവിധാനത്തില്‍ പ്രവര്‍ത്തിക്കണം. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥര്‍ എല്ലാ ദിവസവും ഓഫീസില്‍ എത്തണം.

ഓഫീസുകളില്‍ സാമൂഹ്യ അകലം പാലിക്കുന്നതിന് ഒരു ഓഫീസറുടെ ക്യാബിന്‍ ഒന്നിലധികം പേര്‍ പങ്കിടാതിരിക്കാന്‍ ശ്രദ്ധിക്കണം. ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തുമ്പോള്‍ ഓഫീസ് പ്രവര്‍ത്തനം സാധാരണ നിലയില്‍ ഹാജരാകുന്ന ഉദ്യോഗസ്ഥരാല്‍ നിര്‍വഹിക്കപ്പെടുന്നുവെന്ന് മേലധികാരി ഉറപ്പാക്കണം. പ്രകടമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ള ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണം.

ക്രമീകരണത്തിന്റെ ഭാഗമായി ഓഫീസില്‍ ഹാജരാകാത്ത ജീവനക്കാര്‍ മേലധികാരി ആവശ്യപ്പെടുമ്പോള്‍ എത്തണം. മറ്റു ജില്ലകളില്‍ താമസിക്കുന്ന, കൂടുതല്‍ ദൂരം യാത്ര ചെയ്യേണ്ട, ജീവനക്കാര്‍ക്ക് സ്വന്തം ജില്ലയിലെ കളക്ട്രേറ്റ്, പഞ്ചായത്ത് ഓഫീസുകളില്‍ മാതൃവകുപ്പിന്റെ അനുമതിയോടെ റിപ്പോര്‍ട്ട് ചെയ്ത് ജോലി നിര്‍വഹിക്കാം.

ഹോട്ട്സ്പോട്ട്, കണ്ടെയ്ന്‍മെന്റ് സോണുകളിലെ ജീവനക്കാര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ കഴിയുന്ന വീടുകളിലെ ജീവനക്കാര്‍ക്കും ഓഫീസില്‍ ഹാജരാകുന്നതിന് ഇളവ് നല്‍കും. ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലെ സെക്രട്ടറിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചാല്‍ ഈ കാലയളവില്‍ ബന്ധപ്പെട്ട മേലധികാരിക്ക് സ്പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കാം. സാധ്യമാകുമെങ്കില്‍ വര്‍ക്ക് ഫ്രം ഹോം നിര്‍വഹിക്കാന്‍ വേണ്ട ക്രമീകരണം മേലധികാരി ഏര്‍പ്പെടുത്തണം. കോവിഡ് വ്യാപനം തടയുന്നതിന് ജില്ലാ കളക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന ചുമതലകള്‍ അധ്യാപകര്‍ നിര്‍വഹിക്കണം

 ഓഫീസ് മീറ്റിംഗുകള്‍ ഓണ്‍ലൈനില്‍ നടത്തണം. ഓഫീസുകളുടെ സുരക്ഷാ ക്രമീകരണം പാളിയതിന്റെ ഫലം പലയിടത്തും കാണുന്നു. ഓഫീസുകളിലെ നിയന്ത്രണം കര്‍ശനമായി തുടര്‍ന്നേ മതിയാകൂ. ഓഫീസുകളുടെ പ്രവര്‍ത്തനം ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചീഫ് സെക്രട്ടറി നിരീക്ഷിക്കും.

കോവിഡ് ഡ്യൂട്ടിക്ക് അതാതു ജില്ലകളിലെ ഉദ്യോഗസ്ഥരെ ഉപയോഗിക്കണം. കോവിഡ് ഡ്യൂട്ടി ചെയ്യുന്നവര്‍ കുടുംബത്തോടൊപ്പം താമസിക്കരുത്.

രോഗവ്യാപനം ഉണ്ടായാല്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം വിനിയോഗിക്കാന്‍ വിപുലമായ പദ്ധതി തയ്യാറാക്കും. സംസ്ഥാന ആരോഗ്യ സര്‍വീസിലെ 45 വയസില്‍ താഴെയുള്ള ജീവനക്കാരെ പ്രത്യേകം നിയോഗിച്ച് പരിശീലനം നല്‍കും. വിവിധ ആരോഗ്യ കോഴ്സുകള്‍ക്ക് പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥികളെയും ഉപയോഗിക്കും. തൊഴില്‍ രഹിതരായ ആരോഗ്യ പ്രവര്‍ത്തകര്‍, ജോലിയില്‍ നിന്ന് വിരമിച്ചവര്‍ എന്നിവരുടെ സേവനവും പ്രയോജനപ്പെടുത്തും. ഇവരെ ആവശ്യമുള്ള ജില്ലകളില്‍ നിയോഗിക്കും. എന്‍. സി. സി, എസ്. പി. സി, എന്‍. എസ്. എസ്, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരെയും പരിശീലനത്തില്‍ ഉള്‍പ്പെടുത്തും. താത്പര്യമുള്ള യുവാക്കള്‍, സന്നദ്ധസേനയിലെ വോളണ്ടിയര്‍മാര്‍ എന്നിവര്‍ക്കും പരിശീലന സൗകര്യം ഒരുക്കും.

സര്‍ക്കാര്‍ ഓഫീസുകളില്‍ ദൂരസ്ഥലങ്ങളില്‍ നിന്ന് ജോലിക്കെത്തുന്നവര്‍ കൂട്ടായി വാഹനം ഏര്‍പ്പാടു ചെയ്ത് വരുന്നുണ്ട്. ഇത്തരം യാത്രകള്‍ തടയാനോ വിഷമം ഉണ്ടാക്കാനോ പോലീസും മോട്ടോര്‍ വാഹന വകുപ്പും തയ്യാറാകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കൂടുതല്‍ ചരക്ക് വാഹനങ്ങളെത്തുന്ന മഹാരാഷ്‌ട്രയിലും തമിഴ്നാട്ടിലും കോവിഡ് ബാധ രൂക്ഷമാണ്. എന്നാല്‍ ചരക്ക് ഗതാഗതത്തെ ഇത് ബാധിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കും.

ഒരു കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്താല്‍ ആ വ്യക്തി താമസിച്ചിരുന്ന വീടും അതിന്റെ പരിസരത്തുള്ള വീടുകളും ഉള്‍പ്പെടുത്തി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണാക്കും. നേരത്തെ ആ വാര്‍ഡ് മുഴുവന്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ ആക്കിയിരുന്നു. ക്വാറന്റൈന്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താന്‍ ജില്ലകളിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ. എസ്. പിമാരെയും അസി. കമ്മീഷണര്‍മാരെയും ചുമതലപ്പെടുത്തി.

ചെറിയ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ കുടുംബത്തിലെ സാഹചര്യവും മരണ കാരണവും കണ്ടെത്തുന്നതിന് ബഹുതല പഠനം നടത്തും.

Tags: ജീവനക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീട്ടുസാധനങ്ങളെല്ലാം പാക്ക് ചെയ്ത് ഫാം ഹൗസിലേക്ക് മാറ്റണം; ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി രാഹുല്‍ ഗാന്ധി

Kerala

കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് കടക്കാന്‍ അനുവദിച്ചില്ല; ജോലിക്കെത്തിയ ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി

Kerala

ആധാരത്തിന്റെ പകര്‍പ്പ് വേണമെങ്കില്‍ 1000 രൂപ നല്‍കണം; കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരന്‍ വിജിലന്‍സ് പിടിയില്‍

Kerala

കൂളിമാട് പാലത്തിന്റെ നിര്‍മാണപ്പിഴവ്: രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; ഇത്തരം വീഴ്ച ആവര്‍ത്തികരുതെന്ന് ഊരാളുങ്കല്‍ സൊസൈറ്റിക്ക് താക്കീതും

Kerala

പഞ്ച് ചെയ്ത് മുങ്ങുന്ന സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്ക് പണി കിട്ടും; അരമണിക്കൂര്‍ സീറ്റില്‍ ഇല്ലെങ്കില്‍ ഇനി അവധി, പുതിയ സെന്‍സര്‍ സിസ്റ്റം വരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.