അയോധ്യ: രാമജന്മഭൂമിയില്‍ ക്ഷേത്ര നിര്‍മാണത്തിന്റെ ഭാഗമായി ജൂലൈ രണ്ടിന് നടത്താനിരുന്ന ഭൂമി പൂജ നീട്ടിവച്ചു. ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. രാജ്യത്തിന്റെ സുരക്ഷയാണ് പ്രധാനം. നിലവില്‍ നമ്മുടെ രാജ്യത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഭൂമി പൂജ മാറ്റിവെക്കുകയാണെന്നും ശ്രീറാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പൂജയുടെ പുതിയ തീയതി ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. വ്യാഴാഴ്ച അയോധ്യയിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും മാറ്റിവെച്ചിരുന്നു.
ഗാല്‍വാന്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ സൈനികര്‍ക്കായി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ഥിച്ചു. ക്ഷേതത്രനിര്മാണവുമായി ബന്ധപ്പെട്ട വിവരങ്ങളുടെ വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കുന്നതിനായി ട്രസ്റ്റ് വെബ്സൈറ്റും തയാറാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: