കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കെഎസ് ആര്‍ടിസി ബസില്‍ വെച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ പ്രതിക്ക് മൂന്നുവര്‍ഷം തടവും 20000 രൂപ പിഴയും ശിക്ഷ. ബാലുശ്ശേരി വാകയാട് അവിടനല്ലൂര്‍ നീലഞ്ചേരി ഷാജു (38)വിനെയാണ് കല്‍പ്പറ്റ പ്രത്യേക കോടതി പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്.
രണ്ടായിരത്തി പതിനാറ് സെപ്റ്റംബര്‍ പതിനെട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വയനാട് സ്വദേശിനിയായ പെണ്‍കുട്ടി വലിയമ്മയോടൊപ്പം കെഎസ്ആര്‍ടിസി ബസില്‍ വയനാട്ടിലേക്ക് വരികയായിരുന്നു. താമരശ്ശേരിയില്‍ നിന്ന് ബസ്സില്‍ കയറിയ പ്രതി നിന്ന് യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു.
സംഭവത്തിന് സഹയാത്രികരായ ഒട്ടേറെപ്പേര്‍ ദൃക്സാക്ഷികള്‍ ആയിരുന്നു. ബസ് വൈത്തിരിയില്‍ എത്തിയപ്പോള്‍ വൈത്തിരി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വൈത്തിരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. വിചാരണക്കിടെ ഇരയായ പെണ്‍കുട്ടി മൊഴി മാറ്റിയെങ്കിലും സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ കോടതി ശിക്ഷിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: