കാസര്‍കോട്: ഓള് ഇന്ത്യ ഇന്‍സറ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) കാസര്‍കോട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് നടത്തി വരുന്ന സോഷ്യല്‍ മീഡിയ പ്രചരണം ജനങ്ങളിലേക്കെത്തിക്കുകയെന്ന ഉദ്ദേശത്തോടെ 27ന് രാവിലെ 10 മണിക്ക് തെരുവിലിറങ്ങുന്നു. ജില്ലയിലെ നൂറോളം കേന്ദ്രങ്ങളില്‍ നടത്തുന്ന പരിപാടിയില്‍ സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
കൊറോണക്കാലത്തെ ദുരന്തങ്ങളും കാസര്‍കോടിന്റെ ആരോഗ്യ പിന്നോക്കാവസ്ഥയും എന്‍ഡോസള്‍ഫാന്‍ മൂലം രോഗികളാക്കപ്പെട്ടവരുടെ ഗുരുതരമായ ആരോഗ്യ പ്രശനങ്ങളും പരിഗണിച്ച് എയിംസ് ജില്ലയ്ക്ക് അനുവദിക്കണമെന്ന് എയിംസ് കാസര്‍കോട് വാട്സാപ് കൂട്ടായ്മ ആവശ്യപ്പെട്ടു. ചികിത്സ കിട്ടാതെ ഇനിയൊരാളും മരിക്കാനുള്ള സാഹചര്യം ഒഴിവാക്കാന്‍ എയിംസ് പോലുള്ള ആരോഗ്യ കേന്ദ്രം ജില്ലയ്ക്ക് നിവാര്യമാണെന്ന് വാട്സാപ് കൂട്ടായ്മ അധികൃതരെ ഓര്‍മ്മിപ്പിച്ചു.
യോഗത്തില്‍ പ്രൊഫ: എം.എ റഹ്മാന്, ഡോ: അംബികാസുതന്‍ മാങ്ങാട്, പി.പി കെ.പൊതുവാള്, ഡോ:സി.ബാലന്, ഡോ.അശോകന്, അഡ്വ.ഷുക്കൂര്‍, രാജേന്ദ്രന് കോളിക്കര,സുലേഖ മാഹിന്‍, ജയസിസ്റ്റര്, ജോണി വര്‍ഗ്ഗീസ്, ശരത് അമ്പലത്തറ, എ.കെ.പ്രകാശ്, പത്മ പവിത്രന്, എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: