കരിന്തളം: മെക്കാഡം താറിംഗ് നടക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ സ്ഥലം വിവേചനരഹിതമായി മണ്ണെടുത്തതിനാല്‍ സ്ഥലത്തിന്റെ അതിര്‍ത്തിക്ക് കെട്ടിയ മതില് ഇടിഞ്ഞു വീഴുന്ന അവസ്ഥയില്‍. നീലേശ്വരം എടത്തോട് പി ഡബ്ല്യുഡി റോഡ് മെക്കാഡം താറിംഗ് നടക്കുന്നതിനിടെ മണ്ണെടുത്തതോടെയാണ് കൂവാറ്റിയിലെ സി.എച്ച്. ദാമോദരന്റെ മകന് മധുസൂദനന്റെ പറമ്പിന്റെ 26 മീറ്ററോളം മതില് ഇടിഞ്ഞു വീഴാറായ അവസ്ഥയിലായത്. നേരത്തെ റോഡ് വീതി കൂട്ടാനായി അധികൃതര്‍ ആവശ്യപ്പെട്ട ഭൂമി വിട്ടു നല്‍കിയിരുന്നു.
ചോയങ്കോട് മുതല്‍ കൂവാറ്റി വരെ റോഡ് കടന്നു പോകുന്ന ഒരു ഭാഗം പത്തേക്രയോളം വരുന്ന ഭൂമി ദാമോദരന്റെ കുടുംബത്തിന്റെതാണ്. പറഞ്ഞുറപ്പിച്ച വ്യവസ്ഥകള്‍ക്ക് വിപരീതമായി കൂടുതല്‍ സ്ഥലം അധികൃതര്‍ റോഡ് നിര്‍മ്മാണത്തിനായി ഇടിച്ചു നീരത്തുകയായിരുന്നുവെന്ന് ദാമോദരന്‍ പറയുന്നു. മതിലിനോട് ചേര്‍ന്ന റോഡിന്റെ മറുഭാഗത്ത് നിന്നും ഭൂമിയേറ്റെടുത്തിട്ടുണ്ടെങ്കിലും തങ്ങളുടെ മതില് ഇടിയുന്ന തരത്തിലേക്കാണ് മണ്ണെടുത്തിരിക്കുന്നതെന്നതാണ് സ്ഥലമുട പറയുന്നത്. മഴക്കാലമായതിനാല്‍ ഇടിഞ്ഞ് വീഴാന്‍ സാധ്യത കൂടുതലാണ്. മതിലിന്റെ സുരക്ഷ ഉറപ്പ് വരുത്താന്‍ ആവശ്യമായ നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്നാണ് സ്ഥല ഉടമയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: