ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ സൈനികരെ ക്രൂരമായ കൊലപ്പെടുത്തിയ ചൈനീസ് പട്ടാളത്തിന്റെ നടപടിക്കെതിരേ രാജ്യത്ത് രോഷം അണപൊട്ടുന്നു. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടെ മറ്റൊരുതരം ‘യുദ്ധ’ത്തിലാണ് രാജ്യം. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുന്ന എന്ന നയം മുന്‍പ് തന്നെ ഇന്ത്യയില്‍ ഉരുത്തിരിഞ്ഞെങ്കിലും ഇപ്പോഴത് വളരെയധികം ശക്തമാണ്. സോഷ്യല്‍മീഡിയയില്‍ അടക്കമായിരുന്നു ചൈനീസ് ഉത്പന്നങ്ങളുടെ ബഹിഷ്കരണ ആഹ്വാനമെങ്കില്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇതുനേരിട്ട് ഏറ്റെടുക്കുകയാണ്. രാജ്യത്ത് ചൈനീസ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന റസ്റ്ററന്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തമെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ വ്യക്തമാക്കി. ഇതുമാത്രമല്ല,
ബിഎസ്എന്‍എല്‍ 4 ജിയിലേക്ക് അപ്ഗ്രേഡ് ചെയ്യാനായി ചൈനീസ് നിര്‍മിത ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതില്ലെന്ന നിലപാടുമായി ടെലികോം വകുപ്പും രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കില്‍ ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന് ബിഎസ്എന്‍എല്ലിന് കര്‍ശന നിര്‍ദേശം നല്കാന് മന്ത്രാലയം തീരുമാനിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട ടെണ്ടര്‍ പുനഃപരിശോധിക്കാനും ടെലികോം വകുപ്പ് തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ചൈനീസ് നിര്‍മിത ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ടെലികോം കമ്പനികളായ ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവ ചൈനീസ് കമ്പനിയായ വാവെയുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ബിഎസ്എന്‍എല്‍ സെഡ്ടിഇയുമായിട്ടാണ് സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്.
ഇതുമാത്രമല്ല, രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ചൈനീസ് നിര്‍മിത ടെലിവിഷനുകളും മൊബൈല്‍ ഫോണുകളും ജനങ്ങള്‍ കൂട്ടത്തോടെ നശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. മുന്‍പ് റിമൂവ് ചൈനീസ് ആപ്പ് എന്ന ആപ്പിനു ഇന്ത്യയില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ അമ്പതു ലക്ഷത്തിലേറെ പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: