പുത്തൂര്‍: ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില് തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ധീരസൈനികര്‍ക്ക് പൂര്‍വ്വ സൈനികരുടെ ശ്രദ്ധാഞ്ജലി. പൂര്‍വ്വ സൈനിക സേവാപരിഷത്ത് പുത്തൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പുത്തൂര്‍ ജംഗ്ഷനിലാണ് വീരമൃത്യു വരിച്ച 20 ധീരജവാന്മാര്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചത്.
എല്ലാവിധ ചൈനീസ് ഉല്പന്നങ്ങള് ബഹിഷ്കരിക്കണമെന്നും ചൈനയുടെ ധിക്കാരമായ നടപടിക്ക് ഉചിതമായ സമയത്ത് മറുപടി നല്‍കണമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി മധു വട്ടവിള പറഞ്ഞു. പുത്തൂര്‍ യൂണിറ്റ് പ്രസിഡന്റ് അനില്‍ കരിമ്പിന്‍പുഴ, വേണുഗോപാല്‍, രാജീവ് ആര്, ഉണ്ണികൃഷ്ണപിള്ള, ആര്. സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: