കുന്നത്തൂര്‍: തൊഴിലുറപ്പ് പദ്ധതിയില്‍ പണം അനുവദിച്ചതിലെ അഴിമതിയും പക്ഷപാതവും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ പടിഞ്ഞാറേകല്ലട പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി ഡി.സുരേഷ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സമിതി പ്രസിഡന്റ് എം.സജീവ് അധ്യക്ഷത വഹിച്ചു. എന്‍. ഓമനകുട്ടന്‍പിള്ള, പി. ജോസഫ്, മിനി ശിവരാമന്, അജി ചിറ്റേടം, രാജീവ് കോട്ടവിള, ജയകൃഷ്ണന്, കമലാസനന് പിള്ള, സതീഷ്, ആര്. രതീഷ്, ധനലക്ഷ്മി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: