ബെംഗളൂരു: ലോക് ഡൗണിനുശേഷം കര്‍ണാടക ആര്‍ടിസി അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് പുനരാരംഭിച്ചു. ബുധനാഴ്ച മുതല്‍ ആന്ധ്രാ പ്രദേശിലേക്കുള്ള ബസ് സര്‍വീസാണ് ആരംഭിച്ചത്. കേരളത്തിലേക്ക് ബസ് സര്‍വീസ് നടത്താന്‍ കര്‍ണാടക ആര്‍ടിസി തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. നോണ്‍ എസി ബസുകളായിരിക്കും ആദ്യ ഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്. കെഎസ്ആര്‍ടിസി വെബ്സൈറ്റ് വഴിയും റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.
ബെംഗളൂരുവില്‍ നിന്ന് അനന്ത്പുര്‍, ഹിന്ദുപുര്‍, കദ്രി, പുട്ടപര്‍ത്തി, കല്യാണദുര്‍ഗ, റായദുര്‍ഗ, കടപ്പ, പ്രൊഡത്തുര്‍, മന്ത്രാലയ, തിരുപ്പതി, ചിറ്റൂര്‍, മദനപള്ളി, നെല്ലൂര്‍, വിജയവാഡ എന്നിവിടങ്ങളിലേക്കും ബെല്ലാരിയില്‍നിന്ന് വിജയവാഡ, അനന്തപുര്‍, കുര്‍ണൂല്‍, മന്ത്രാലയ എന്നിവിടങ്ങളിലേക്കും റായ്ച്ചൂരില്‍ നിന്ന് മന്ത്രാലയയിലേക്കും ഷഹ്പുരില്‍ നിന്ന് മന്ത്രാലയ, കുര്‍ണൂല്‍ എന്നിവിടങ്ങളിലേക്കുമാണ് ആദ്യഘട്ടത്തില്‍ സര്‍വീസ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: