കോഴിക്കോട്: പ്രവാസികളുടെ കണ്ണീരിന്റെ വില മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും അവരോട് മനുഷ്യത്വരഹിതമായി പെരുമാറരുതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്. പ്രവാസികളെ വിലക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ നടത്തിയ സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിലേക്ക് തിരിച്ചു വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് മുന്നില്‍ സംസ്ഥാന സര്‍ക്കാര്‍ നൂലാമാലകള്‍ സൃഷ്ടിക്കുകയാണ്. പ്രവാസികളോട് കാണിക്കുന്ന ക്രൂരതയാണിത്. മടങ്ങി വരുന്ന എല്ലാ പ്രവാസികളും കോവിഡ് ടെസ്റ്റ് നടത്തണം എന്ന സംസ്ഥാനത്തിന്റെ തീരുമാനം പ്രായോഗികമല്ല. സ്വന്തം നാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന മലയാ ളികള്ക്കുമുന്നില് സംസ്ഥാനം അനാവശ്യമായി സാങ്കേതിക നൂലാമാലകള്‍ സൃഷ്ടിക്കുകയാണ്.
മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ തെല്ലാം പച്ചക്കള്ളമാണ്. കൊറോണ രോഗികളെ ഒരു രാജ്യവും യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. രോഗബാധിതരായവരെ ഒരു വിമാനത്തിലും മറ്റുള്ളവരെ വേറെ വിമാനത്തിലും കൊണ്ട് വരണം എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്.
നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളില്‍ റാപ്പിഡ് ടെസ്റ്റ് ചെയ്യാനുള്ള സൗകര്യ മൊരുക്കുകയാണ് വേണ്ടത്. കോവിഡ് കാലത്ത് നോര്‍ക്കയും ലോക കേരളസഭയും പ്രവാസികള്‍ക്കായി എന്താണ് ചെയ്ത തെന്ന് മുഖ്യമന്ത്രിയും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും വ്യക്തമാക്കണം. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളത്തിലിപ്പോള്‍ ഒരു നിയന്ത്രണവും ഏകോപനവും ഇല്ലാതായിരിക്കുകയാണ്.
തിരിച്ചുവരുന്ന പ്രസാവികളില് രണ്ട് ശതമാനത്തിന് കോവിഡ് ഉണ്ടെന്ന് പറയുകയല്ല മുഖ്യമന്ത്രി ചെയ്യേണ്ടത്. ഈ സാഹചര്യം മുന്നില്‍കണ്ട് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയാണ് വേണ്ടത്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ കൈവിട്ടു പോയതോടെയാണ് മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രവാസിളെയും കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുന്നത്.
പ്രവാസികളോട് കാണിക്കുന്ന മനുഷ്യത്വരഹിതമായ നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഇനിയും തുടര്‍ന്നാല്‍ കുത്തിയിരിപ്പ് സമരരീതികള്‍ മാറ്റി പഴയ രിതീയിലുള്ള സമരമുറകളിലേക്ക് ബിജെപി കടക്കുമെന്നും കെ. സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി. രാജന് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിമാരായ പി. രഘുനാഥ്, അഡ്വ. കെ.പി. പ്രകാശ് ബാബു, മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി. ആര്. പ്രഫുല്‍ കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: