മണ്ണാര്‍ക്കാട്: മതിയായ സുരക്ഷാസംവിധാനങ്ങളില്ലാത്തതിനാല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഭീതിയില്‍. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുനരാരംഭിച്ചത്.
തുടക്കത്തില്‍ ജീവനക്കാര്‍ക്ക് മാസ്ക്കും, സാനിറ്റൈസറും, ഗ്ലൗസും മറ്റും നല്‍കിയെങ്കിലും പിന്നീട് ജീവനക്കാരുടെ കാര്യത്തില്‍ സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പിനും യാതൊരു ശ്രദ്ധയുമില്ല. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാ
പിച്ചതോടെ യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായെങ്കിലും ജീവനക്കാര്‍ക്ക് സുരക്ഷയൊരുക്കാന്‍ കെഎസ്ആര്‍ടിസിയും സര്‍ക്കാരും തയ്യാറായിട്ടില്ല.
സ്വന്തം ചെലവിലാണ് ഭൂരിഭാഗം ജീവനക്കാരും മാസ്ക്കുകളും, സാനിറ്റൈസറും, ഗ്ലൗസും് വാങ്ങുന്നത്. കണ്ടെയ്ന്മെന്റ് സോണുകളില്‍ നിന്നും, ഇതര ജില്ലകളില്‍ നിന്നുമുള്ളവര്‍ ഉള്‍പ്പെടെ കെഎസ്ആര്‍ടിസിയില്‍ യാത്രചെയ്യുന്നുണ്ട്. യാത്രക്കാരുമായി കൂടുതല്‍ സമ്പര്‍ക്കത്തിലുള്ള കണ്ടക്ടര്മാര്ക്കാകട്ടെ ഫെയ്സ് ഷീല്ഡുപോലും ഇല്ല. ഗ്ലൗസ് പോലും ഇല്ലാതെയാണ് യാത്രക്കാരില്‍ നിന്നും ബസ് ചാര്‍ജ് വാങ്ങുന്നത്. യാത്രക്കിടെ കൈകള്‍ കഴുകാനുള്ള സംവിധാനവുമില്ല. ചില സംഘടനകളും മാസ്ക്ക് , സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ളവ നല്‍കിയിരുന്നെങ്കിലും അവ തികയാതെ വന്നിരിക്കുകയാണ്.
കഴിഞ്ഞദിവസം കണ്ണൂരിലെ കെഎസ്ആര്‍ടിസി ജീവനക്കാരന് കൊറോണ ബാധിച്ചിരുന്നു. ഇതോടെ ജീവനക്കാര്‍ ഏറെ ഭീതിയിലായിരിക്കുകയാണ്. അട്ടപ്പാടി ആനക്കട്ടിയില്‍ സര്‍വീസ് നടത്തുന്ന ജീവനക്കാരാണ് ഏറെ ഭീഷണി നേരിടുന്നത്. തമിഴ്നാടിന്റെ അതിര്‍ത്തി പ്രദേശമായതിനാല്‍ പല ഊടുവഴികളിലൂടെ അട്ടപ്പാടിയിലെത്തുന്നവര്‍ കെഎസ്ആര്‍ടിസിയിലാണ് തുടര്‍ യാത്ര നടത്തുന്നത്. യാത്രക്കാരെ പരിശോധിക്കുന്നതിന് തെര്‍മല്‍ മീറ്റര്‍ പോലും അനുവദിച്ചിട്ടില്ലെന്ന് മാത്രമല്ല, സാനിറ്റൈസറും ബസുകളില്ല.
ഇതരസംസ്ഥാന തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനുകളിലേക്ക് എത്തിക്കുന്ന കെഎസ്ആര്‍ടിസി ബസുകള്‍ കൃത്യമായി അണുനശീകരണം നടത്തുന്നില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ അണുനശീകരണം നടത്തണമെന്നിരിക്കെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ തന്നെയാണ് ബ്ലീച്ചിങ്
പൗഡറും മറ്റും വെള്ളത്തില്‍ കലക്കി ഗ്ലൗസുപോലുമില്ലാതെ ബസ് വൃത്തിയാക്കുന്നത്. ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെഎസ്ടി എംപ്ലോയിസ് സംഘ് സംസ്ഥാന സെക്രട്ടറി കെ.രാജേഷ്, ജില്ലാ സെക്രട്ടറി പി.കെ. ബിജു എന്നിവര്‍ ആവശ്യപെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: