മൂലമറ്റം: തൊടുപുഴ- പുളിയന്‍മല സംസ്ഥാന പാതയിലാണ് സംഭവം. കാട് ചില സ്ഥലങ്ങളില്‍ മാത്രമാണ് കാട് വെട്ടിയത്. പലയിടത്തും കാട് തല്ലിയൊതുക്കിയാണ് കാട് വെട്ട് പൂര്‍ത്തിയാക്കിയത്.
റോഡിന്റെ ഇരുവശവും കാട് വളര്‍ന്ന് ഇരു സൈഡിലേയും വെള്ളവര കാണാന്‍ പറ്റാത്ത വിധത്തില്‍ കാട് വളര്‍ന്ന് കിടന്നിട്ട് ചില സ്ഥലങ്ങളില്‍ വെട്ടുകയും കുറേ സ്ഥലം വെട്ടാതെ ഇടുകയും ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷവും ഇതുപോലൊരു കാട് വെട്ട് നടന്നിരുന്നതാണ്. അന്നും ഓടയില്‍ നില്‍ക്കുന്ന ചേമ്പുകള്‍ പോലും മുറിക്കാതെ വഴിപാട് പോലെയാണ് ജോലികള്‍ നടന്നത്. കോണ്‍ട്രാക്ടറും ഉദ്ദോഗസ്ഥന്മാരും ചേര്‍ന്ന് നടത്തുന്ന തട്ടിപ്പ് സ്ഥിരം പതിവായി മാറിയിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപയാണ് ഇത്തരത്തില്‍ മാറിയെടുക്കുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് ഈ കാട് വെട്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
നിത്യേന ഇതു വഴിയാത്ര ചെയ്യുന്ന ജില്ലാ ഭരണാധികാരികളും, ജനപ്രതിനിധികളും ഇതെല്ലാം കണ്ടിട്ടും കാണാത്ത ഭാവത്തില്‍ പോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: