തിരുവനന്തപുരം: കൊറോണവൈറസ് പരിശോധന നടത്താതെ പ്രവാസികൾ കേരളത്തിലേക്ക് വരണ്ടെന്ന നിലപാടിലുറച്ച് പിണറായി സർക്കാർ. കൊറോണവൈറസ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റുള്ളവരെ മാത്രം കൊണ്ടുവന്നാൽ മതിയെന്ന ആവശ്യത്തിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ജൂൺ 20 മുതൽ 420 വിമാനങ്ങളാണ് വന്ദേഭാരത് മിഷൻ, ചാർട്ടേർഡ് ഫ്‌ളൈറ്റ് എന്നീവിഭാഗങ്ങളിലായി കേരളത്തിലേക്ക് പ്രവാസികളെ എത്തിക്കുന്നത്. ഇതിൽ വരുന്നവർക്കെല്ലാം വൈറസ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വേണമെന്ന അപ്രായോഗിക നിലപാട് ഇന്നലത്തെ വാർത്താസമ്മേളനത്തിലും മുഖ്യമന്ത്രി ആവർത്തിച്ചു.രോഗം ഇല്ലാത്തവരെയും ഉള്ളവരെയും വെവ്വേറെ വിമാനത്തിൽ എത്തിക്കുക, എംബസികളിൽ പരിശോധനാ സംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. ആകെ പോസിറ്റീവ് കേസുകളുടെ 52.19 ശതമാനം പേർ രോഗ ബാധിതരാണ് എന്നുള്ള കണക്ക് നിരത്തിയാണ് പ്രവാസികളോടുള്ള മനുഷ്യത്വരഹിതമായ നിലപാടിനെ മുകഖ്യമന്ത്രി ന്യായീകരിച്ചത്. ചാറ്റേർഡ് ഫ്‌ളൈറ്റായ സ്‌പൈസ് ജറ്റിന്റെ 100 വിമാനങ്ങളിൽ വരുന്നവർ പരിശോധന നടത്തുന്നുണ്ടെന്നും അതേ മാതൃകയിൽ വിമാനക്കൂലി പോലും നൽകാനാകാതെ തൊഴിൽ നഷ്ടപ്പെട്ട് വന്ദേമാഭാരത് മിഷനിലൂടെ വരുന്നവരും പരിശോധന നടത്തണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം. പരിശോധന നടത്താൻ കഴിയാത്തവർക്ക് കേന്ദ്രസർക്കാർ പരിശോധന സംവിധാനം ഒരുക്കണമെന്ന വിചിത്ര നിപലാടും മുഖ്യമന്ത്രി ആവർത്തിച്ചു.
മൂന്ന് ദിവസത്തിനുള്ളിൽ പരിശോധനാ സംവിധാനം ഒരുക്കി പ്രവാസികളെ കൊണ്ടുവരിക അപ്രായോഗികമാണ്. മാത്രമല്ല എംബസികളിൽ ആന്റിജൻ ടെസ്റ്റ് നടത്താൻ സൗകര്യം ഒരുക്കുക എന്നതും സമയം എടുക്കും. യുഎഇയിൽ ടെസ്റ്റ് നടത്തിയാലേ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ യുഎഇയിൽ നിന്ന് എത്തിയ 12 പേർക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്. ഖത്തറിൽ ‘എഫ്ത്തറാസ്’ ആപ്പിൽ ഗ്രീൻ സിഗ്നൽ ഉള്ളവർക്കേ വിമാനത്താവളങ്ങളിൽ പ്രവേശനം ഉള്ളൂ എന്നാണ് മറ്റൊരു അവകാശവാദം. എന്നാൽ ഖത്തറിൽ നിന്നെത്തിയ നാല് പേർക്കും ഇന്നലെ രോഗം സ്ഥിരകരിച്ചിട്ടുണ്ട്. ഇതെല്ലാം മറച്ച് വച്ചാണ് പ്രവാസികൾ വരേണ്ടെന്ന നിലപാട് സർക്കാർ ആവർത്തിക്കുന്നത്.
മാർച്ച് മാസത്തിൽ ഇറ്റലിയിൽ നിന്നുവരുന്നവർക്ക് പരിശോധന വേണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചപ്പോൾ അതിനെതിരെ പിണരായി സർക്കാർ നിയമ സഭാ പ്രമേയം പാസാക്കി. മുനഷ്യത്വ വിരുദ്ധം എന്നാണ് കേന്ദ്ര നിർദ്ദേശത്തെ സർക്കാർ വിമർശിച്ചത്. മാത്രമല്ല ഒരു പരിശോധനയും ഇല്ലാതെ അവരെ കൊണ്ടുവരണമെന്നും ഇവിടെ എത്തിച്ചശേഷം സംസ്ഥാനം പരിശോധന നടത്താമെന്നും പ്രധാമനന്ത്രിക്ക് കത്തയയ്‌ക്കുകയും ചെയ്തു. ഇതിൽ നിന്നെല്ലാം സർക്കാർ മലക്കം മറിഞ്ഞാണ് പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസികളെ നാട്ടിൽ വരുന്നതിന് തടസ്സം നിൽകുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക: