തിരുവനന്തപുരം: ജീവനക്കാര്‍ക്ക് നേരെ ഇടത് സര്‍ക്കാര്‍ നടത്തുന്ന വെല്ലുവിളികളുടെ തുര്‍ച്ചയാണെന്ന് എന്‍ജിഒ സംഘ്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി രാപ്പകലില്ലാതെ പണിയെടുക്കുന്ന വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള ഏകപക്ഷീയമായ സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. പ്രളയ കാലത്തും കൊറോണ കാലത്തും മറ്റെല്ലാ ദുരന്തമുഖത്തും മാതൃകാപരമായി സേവനമനുഷ്ഠിക്കുകയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ താഴെത്തട്ടില്‍ ഏകോപിപ്പിക്കുകയും ചെയ്യുന്ന ഭാരിച്ച ഉത്തരവാദിത്വം വഹിക്കുന്നവരാണ് വില്ലേജ് ഓഫീസര്‍മാര്‍. എല്ലാ കാലത്തും വാങ്ങുന്ന ശമ്പളത്തിന്റെ പതിന്മടങ്ങ് ജോലി ചെയ്യേണ്ടി വരുന്ന വില്ലേജ് ഓഫീസര്‍മാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം അടിയന്തരമായി പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് സി. സുരേഷ് കുമാറും ജനറല്‍ സെക്രട്ടറി ടി.എന്‍. രമേശും സംയുക്ത പ്രസ്ഥാവനയിലൂടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: