മുഹമ്മ(ആലപ്പുഴ): വൈദുത ബില്ലുകളെക്കുറിച്ച് പരാതികളുയര്‍ന്നപ്പോള്‍ മലയാളത്തിലും നല്‍കുമെന്ന് പറഞ്ഞ് വൈദ്യുതി വകുപ്പ് ചീഫ് എന്‍ജിനീയര്‍ ഇറക്കിയ പത്രക്കുറിപ്പിന് രണ്ടു വര്‍ഷത്തെ പഴക്കം.
ബില്ലിങ് സോഫ്റ്റ് വെയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി വൈദ്യുതി ബില്‍ മലയാളത്തിലും നല്‍കുമെന്ന് 2018ല്‍ വൈദ്യുതി വകുപ്പ് ചീഫ് എന്‍ജിനീയര്‍ സമൂഹ്യ പ്രവര്‍ത്തകനായ മുഹമ്മചിട്ടി ആഫീസ് വെളി സി.പി.ഷാജി നല്കിയ നിവേദനത്തിന് മറുപടി നല്‍കിയിരുന്നു. ഇതിന്റെഅടിസ്ഥാനത്തില്‍ 2018 സെപ്തംബര്‍ മാസം മുതല്‍ വൈദ്യുതി ബില്‍ മലയാളത്തില്‍ ആക്കിയിരുന്നു.
മാത്രമല്ല സോഫ്റ്റ് വെയറില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് മലയാളത്തില്‍ പ്രിന്റ് എടുക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മലയാള ഭാഷയോടുള്ള അവഗണന മൂലം മൂന്ന് മാസങ്ങള്‍ക്ക് ശേഷം ബില്ലുകള്‍ വീണ്ടും ഇംഗ്ലീഷില്‍ തന്നെ തുടര്‍ന്നു. ഉദ്യോഗസ്ഥന്മാരുടെ അനാസ്ഥയാണ് മലയാളത്തില്‍ നല്കാവുന്ന ബില്ല് ഇംഗ്ലീഷില്‍ എടുക്കുന്നത്. എന്നാല്‍ ബില്ലുകളെക്കുറിച്ച് വീണ്ടും പരാതി ഉയര്‍ന്നതോടെ മലയാളത്തിലും നല്‍കുമെന്ന് പറഞ്ഞ് പത്രക്കുറിപ്പിറക്കിയിരിക്കുകയാണ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: