കൊച്ചി: ജില്ലയില്‍ ഇന്ന് അഞ്ചുപേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 102 ആയി. കളമശേരി മെഡിക്കല്‍ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 97 ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ 4 പേരും, സ്വകാര്യ ആശുപത്രിയില്‍ ഒരാളും ചികിത്സയിലുണ്ട്.
ഇന്നലെ രോഗം സ്ഥിരീകരിച്ചത്, ജൂണ്‍ 4ന് മസ്കറ്റ്-കൊച്ചി വിമാനത്തിലെത്തിയ 32 വയസുള്ള തെലങ്കാന സ്വദേശി, ജൂണ്‍ 7ന് ഖത്തര്‍-കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള തമിഴ്നാട് സ്വദേശി, ജൂണ്‍ 4ന് മുംബൈയില്‍ നിന്ന് ട്രെയിനില്‍ കൊച്ചിയിലെത്തിയ 34 വയസുള്ള വാഴക്കുളം സ്വദേശിനി, ജൂണ്‍ 15ന് ദല്‍ഹി-കൊച്ചി വിമാനത്തിലെത്തിയ 23 വയസുള്ള തമിഴ്നാട് സ്വദേശിയ്ക്കും രോഗം സ്ഥിരീകരിച്ചു. കൂടാതെ 48 വയസുള്ള പുത്തന്‍വേലിക്കര സ്വദേശിനിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇവരുടെ അടുത്ത ബന്ധുവും രോഗം സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്.
കൂടാതെ ജൂണ്‍ 16ന് റഷ്യയില്‍ നിന്ന് വിമാനത്തിലെത്തിയ 21 വയസുള്ള പത്തനംതിട്ട സ്വദേശിയും അതേ വിമാനത്തിലെത്തിയ 39 വയസുള്ള പാലക്കാട് സ്വദേശിയും, മെയ് 27ന് അബുദാബി- തിരുവനന്തപുരം വിമാനത്തിലെത്തിയ 40 വയസുള്ള കൊല്ലം സ്വദേശിയും രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയിലുണ്ട്. ഇന്നലെ ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. മെയ് 26ന് രോഗം സ്ഥിരീകരിച്ച് ഐഎന്‍എച്ച്എസ് സഞ്ജീവനിയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരു തീരരക്ഷാ സേനാ ഉദ്യോഗസ്ഥന് രോഗമുക്തനായി. മെയ് 29ന് രോഗം സ്ഥിരീകരിച്ച 80 വയസുള്ള തൃശ്ശൂര്‍ സ്വദേശിനിയും രോഗമുക്തി നേടി.
ഇന്നലെ 729 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 733 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി. 11998 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 30 പേരെ ഇന്നലെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഏഴുപേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. വിവിധ ആശുപത്രികളിലായി 141 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ ജില്ലയില്‍ നിന്ന് 133 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 113 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 263 ഫലങ്ങള്‍ ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: