ന്യൂയോര്‍ക്ക് : ഐക്യരാഷ്‌ട്ര സഭയുടെ രക്ഷാസമിതിയിലേക്ക് ഇന്ത്യ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രക്ഷാസമിതിയിലേക്ക് രണ്ട് വര്‍ഷത്തേയ്‌ക്കുള്ള താല്‍കാലിക അംഗത്വമാണ് ഇന്ത്യക്ക് ലഭിച്ചത്.193 അംഗ ജനറല്‍ അസംബ്ലിയില്‍ 184 വോട്ടുകള്‍ നേടി എതിരില്ലാതെയാണ് ഇന്ത്യ തെരഞ്ഞടുക്കപ്പട്ടത്.
ഏഷ്യാപെസഫിക് വിഭാഗത്തിലാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. ഇത് എട്ടാമത്തെ തവണയാണ്. 1950-51, 1967-68, 1972-73, 1977-78, 1984-85, 1991-92 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യ യുഎന്‍ രക്ഷാസമിതി അംഗമായിരുന്നിട്ടുണ്ട്. അയര്‍ലാന്‍ഡ്, നോര്‍വേ, മെക്‌സിക്കോ എന്നീ രാജ്യങ്ങളും ഇന്ത്യയെ കൂടാതെ താല്‍കാലിക അംഗത്വം നേടി.15 അംഗങ്ങളുള്ള രക്ഷാസമിതിയില്‍ അഞ്ച് രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വമാണ്. അമേരിക്ക, റഷ്യ, ചൈന, യു.കെ, ഫ്രാന്‍സ് എന്നിവയാണ് സ്ഥിരാംഗങ്ങള്‍.
രക്ഷാസമിതി അംഗത്വം ലഭിച്ചതിന് പിന്നാല ഇന്ത്യയെ യുഎസ് അഭിനന്ദിച്ചു. ഇന്ത്യയുടെ അംഗത്വത്ത സ്വാഗതം ചെയ്യുന്നുവെന്നും രക്ഷാ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദിക്കുന്നുവെന്നും അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: