ഇടുക്കി: ബംഗാള്‍ ഉള്‍ക്കടലിന്റെ വടക്കന്‍ മേഖലയില്‍ നാളെയോടെ പുതിയ ന്യൂനമര്‍ദം രൂപമെടുക്കും. സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യത. നിലവില്‍ കൂടുതല്‍ മഴ ലഭിക്കുന്നത് വടക്കന്‍ ജില്ലകളിലാണ്. മദ്ധ്യ കേരളത്തില്‍ ഇടവിട്ട മഴയാണ് നിലവുള്ളത്. ഇതോടെ മദ്ധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും മഴ ശക്തമാകാനും വ്യാപിക്കാനും ഇടയാകുമെന്നാണ് നിഗമനം. ഇന്ന് മുതല്‍ കാറ്റിന്റെ ഗതി മദ്ധ്യ, തെക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുന്നതിന് കാരണമാകുമെന്നാണ് സ്വകാര്യ കാലവസ്ഥ നിരീക്ഷണ കേന്ദ്രമായി മെറ്റ് ബീറ്റ് വെതര്‍ പ്രവചിക്കുന്നത്.
ഇന്നും നാളെയും ഒരിടത്തും യെല്ലോ അലേര്‍ട്ടില്ലെങ്കിലും 20ന് ഏഴിടത്തും 21ന് എട്ടിടത്തും യെല്ലോ അലേര്‍ട്ടുണ്ട്. വടക്കന്‍ കേരള തീരത്ത് 55 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യ ബന്ധനം പാടില്ല. കാസര്‍ഗോഡ്, കണ്ണൂര്‍ മേഖലകളിലാണ് ചൊവ്വാഴ്ച കൂടുതല്‍ മഴ ലഭിച്ചത്. തൊടുപുഴയില്‍ ഇന്നലെ വൈകിട്ടോടെ മഴ കനത്തു. കാലവര്‍ഷം 17 ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് 11% മഴയുടെ കുറവാണുള്ളത്. കോഴിക്കോട് 56% മഴ കൂടിയപ്പോള്‍ ഏറ്റവും കുറവ് ഇടുക്കിയിലാണ,് 52%.
പ്രതികരിക്കാൻ ഇവിടെ എഴുതുക: