കോവിഡ് കാലത്ത് വരാനിരിക്കുന്ന ആഗോള സാമ്പത്തിക പുനര്‍വിന്യാസം വിദേശ മൂലധനത്തിന്റെ ഒരു മഹാ പ്രവാഹം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന രണ്ട് കൂറ്റന്‍ രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. നമുക്ക് രണ്ട് പേര്‍ക്കും അമിതമല്ലാത്ത കൂലി നിരക്കില്‍ കോടാനുകോടി വരുന്ന തൊഴില്‍ ശക്തി സ്വന്തമായുണ്ട്. രണ്ട് രാജ്യങ്ങള്‍ക്കും ഒരുപോലെ വിദഗ്ധരായ സാങ്കേതിക പ്രവര്‍ത്തകരുടെ ഒരു അമൂല്യ ശേഖരം തന്നെയുണ്ട്. ഡോക്ടര്‍മാരും, കമ്പ്യൂട്ടര്‍ വിദധ്ധരും ഉള്‍പ്പെടെ രണ്ടുപേര്‍ക്കും ഒരു വലിയ ശേഖരം തന്നെയുണ്ട്. അതുകൊണ്ട് തന്നെ പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള മൂലധനം (കൃത്യമായി പറഞ്ഞാല്‍ ഓഹരി മൂലധനം) ഇന്ത്യയിലേക്കും ചൈനയിലേക്കും പ്രവഹിക്കാനാണ് സാധ്യത. ഇന്ത്യക്ക് ശക്തമായ ജനാധിപത്യ സ്വഭാവമുണ്ട്. ഓഹരി വിപണിയില്‍ നമ്മുടെ സുതാര്യത പാശ്ചാത്യ രാജ്യങ്ങളെക്കാള്‍ മികച്ചതാണ്. അതുകൊണ്ടുതന്നെ ഇന്ത്യയ്‌ക്ക് ഈ മഹാമൂലധന പ്രവാഹത്തിന്റെ സ്വീകര്‍ത്താവാകാന്‍ ചൈനയെക്കാള്‍ കൂടുതല്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയെ നിരന്തരം ക്ഷതമേല്‍പ്പിച്ച് ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ നിന്ന് ചൈനയ്‌ക്ക് തടുത്ത് നിര്‍ത്തേണ്ടതുണ്ട്. ചൈനയുടെ സാമ്പത്തിക ആവശ്യം വിദേശകാര്യ വിദഗ്ധന്‍ ടി.പി. ശ്രീനിവാസന്‍ പറഞ്ഞതുപോലെ ഒരു പൂര്‍ണ്ണ തോതിലുള്ള യുദ്ധമല്ല ചൈനയുടെ ലക്ഷ്യം. നിരന്തരം ശല്യപ്പെടുത്തി ഇന്ത്യയില്‍ ഒരു നിക്ഷേപ- അനുകൂല സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്ന് വരുത്തി തീര്‍ക്കുകയാണ്. അതാണ് അവരുടെ പരിമിത ലക്ഷ്യമെന്ന് തോന്നുന്നു. പക്ഷെ അവര്‍ അങ്ങനെ പരിമിതപ്പെടുമെന്ന് പ്രതീക്ഷിച്ച 1962ല്‍, നമുക്ക് പറ്റിയ അബദ്ധം ആവര്‍ത്തിക്കാന്‍ സമയമില്ല. നാം ഏത് ആപത്തിനേയും നേരിടാന്‍ മാനസികമായി തയ്യാറെടുക്കണം.
ചൈനയ്‌ക്കും ഇന്ത്യക്കും ഒരുപോലെ സാങ്കേതിക മികവുള്ള കരസേനകളുണ്ട്. മാത്രമല്ല ഇന്ത്യയ്‌ക്ക് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ഐക്യവും ഉത്സാഹവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേത്യത്വത്തില്‍ ഇന്ത്യക്ക് കരഗതമായിട്ടുണ്ട്. ഇന്ത്യയുടെ ശക്തി അയവുള്ളതും (ഫഌക്‌സിബിള്‍) ജീവനുള്ളതുമാണ്. ചൈനയുടെ കരുത്ത് വളരെ വേഗം ഉടഞ്ഞുപോകുന്നതും ഒരു കോണ്‍ക്രീറ്റ് കെട്ടിടം പോലെ അയവില്ലാത്തതുമാണ്. ഒരു ദീര്‍ഘകാല യുദ്ധത്തിനാണ് പുറപ്പാടെങ്കില്‍ ചൈനയ്‌ക്ക് സുഹൃത്തുക്കളായി വടക്കന്‍ കൊറിയ മാത്രം. മാവോസേതുങ്ങിന്റെ സാംസ്‌കാരിക വിപ്ലവത്തിന്റെ അവസാന കാലത്ത് ചൈനയെക്കുറിച്ച് പുകഴ്‌ത്തുകയുണ്ടായി. ചൈനയ്‌ക്ക് ലോകം മുഴുവന്‍ സുഹൃത്തുക്കളുണ്ട്. ഇന്നത് നേരെ വിപരീതമാണ്. നമുക്കാകട്ടെ ലോകം മുഴുവനാണ് സുഹൃത്ത് വലയം.
ഇന്ത്യയിലെ ആഭ്യന്തര സാഹചര്യം 1962നെക്കാള്‍ വളരെ വ്യത്യസ്ഥമാണ്. ദേശീയത വിസ്മരിച്ച് അന്തര്‍ദേശീയത വാഴ്‌ത്തിയുള്ള ഉദ്ധരണിക്കകത്ത് നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന പ്രയോഗങ്ങള്‍ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ സ്ഥാനമില്ല. അവര്‍ കേരളത്തിന്റെ ഓണം കേറാന്‍ അനുവദിക്കപ്പെടാത്ത ഒരു മൂലയില്‍ ചുരുണ്ടു കൂടി കഴിയുന്നവരാണ്. അവരില്‍ നിന്ന് ഇപ്പോള്‍ ഇന്ത്യയ്‌ക്ക് ഒരു ആഭ്യന്തര വെല്ലുവിളി ഉയരുന്നില്ല. ന്യൂനപക്ഷങ്ങള്‍ക്കാവട്ടെ, ഒരു വലിയ ദേശീയ വെല്ലുവിളി വന്നാല്‍ ഇന്ത്യയ്‌ക്കൊപ്പം നിന്ന പാരമ്പര്യം ആണുള്ളത്. മാത്രമല്ല അവര്‍ക്ക് ഒരു വൈകാരിക ബന്ധമുള്ള പാശ്ചാത്യ രാജ്യങ്ങളും മധ്യ-പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളും ചൈനയോടൊപ്പം നില്‍ക്കാനുള്ള യാതൊരു സാധ്യതയും ഇന്നില്ല. നല്ല നയതന്ത്രജ്ഞന്മാര്‍ ചൈനയ്‌ക്കും ഉള്ളതുകൊണ്ടും പ്രത്യയ ശാസ്ത്രത്തെക്കാള്‍ വ്യാപാര താല്പര്യങ്ങളാണ് അവര്‍ക്ക് ഇന്ന് പ്രധാനം എന്നതുകൊണ്ടും പൂര്‍ണ്ണ യുദ്ധത്തിന് ചൈന മുതിരുമെന്ന് തോന്നുന്നില്ല. നമ്മുടെ കേരളത്തില്‍ സുഖലോലുപരായി പഠിച്ചുപോയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാരിനെതിരെ പല്ലിളിച്ചു കാണിക്കുന്നതല്ലാതെ പുറപ്പെടാറില്ല എന്ന സത്യം നമുക്ക് അറിയാം. എങ്കിലും നാം കരുതിയിരുന്നേ തീരൂ.
ഫിലിപ്പ് എം. പ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: