കൊച്ചി: ഇന്ത്യ-ചൈന അതിര്‍ത്തിയായ ലഡാക്ക് ഗാല്‍വാന്‍ താഴ്വരയില് കേണല്‍ ഉള്‍പ്പെടെ വീരമൃത്യു വരിച്ച ഇരുപതു ഇന്ത്യന്‍ സൈനികര്‍ക്ക് ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മേനകാ ജങ്ഷനില്‍ നടന്ന ചടങ്ങിനു ശേഷം പ്രതിഷേധ സൂചകമായി ചൈനയുടെ ദേശീയ പതാക കത്തിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണന്, മദ്ധ്യമേഖല ജനറല്‍ സെക്രട്ടറി സി.ജി. രാജഗോപാല്‍ തുടങ്ങിയ ജില്ലാ, മണ്ഡലം നേതാക്കള്‍ പങ്കെടുത്തു.
ചൈനയുടെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് എബിവിപി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ചൈനയുടെ പതാക കത്തിച്ചു പ്രതിഷേധിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി വിഷ്ണു ഗോമുഖം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സംഘടന സെക്രട്ടറി കെ.വി. വരുണ്‍പ്രസാദ് ജില്ലാ സെക്രട്ടറി കിരണ്‍. എ.എം, സംസ്ഥാന പ്രവര്‍ത്തക സമതി അംഗം അമര്‍നാഥ് ശര്‍മ്മ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: