ഇരിട്ടി: ഇരിട്ടി ഹൈസ്‌കൂൾ സൊസൈറ്റിയുടെ ബൈലോ ഭേദഗതി സംബന്ധിച്ച പരാതിയിൽ വാദം കേട്ട ശേഷം സ്കൂളിന്റെ ഭരണ ചുമതല തലശ്ശേരി വിദ്യാഭ്യാസ ഓഫീസറെ ചുമതലപ്പെടുത്തിക്കൊണ്ടുള്ളു പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേചെയ്തു. സൂകൂൾ മാനേജർ കെ.കുഞ്ഞിമാധവൻ ഹൈക്കോടതിയിൽ നല്കിയ ഹര്‍ജിയാണ് നടപടി. കഞ്ഞിമാധവൻ മാനേജറും പി.എം. രാമകൃഷ്ണൻ പ്രസിഡന്റുമായ സ്‌കൂൾ ഭരണ സമിതിയുടെ പ്രവർത്തനമാണ് മരവിപ്പിച്ചത്.
സ്‌കൂൾ ഭരണം ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഏർപ്പിച്ചുകൊണ്ടുള്ള ഉത്തരവാണ് ഹൈക്കോടതി ജഡ്ജി സി.എസ്. ഡയസ ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്തത്. കെ ഇ ആർ പ്രകാരം സ്‌കൂൾ ഭരണം ഏറ്റെടുക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അധികാരമില്ലെന്ന സ്‌കൂൾ മാനേജറുടെ വാദം അംഗീകരിച്ചുകൊണ്ടായിരുന്നു സ്റ്റേ ഉത്തരവ്.
ഹൈസ്‌കൂൾ സൊസൈറ്റി അംഗമായിരുന്ന കെ.ടി. അനൂപ് ബൈലോ ഭേദഗതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയത്. ഹരജിക്കാരന്റെയും എതിർ കക്ഷികളുടേയും വാദം കേട്ട ശേഷമാണ് സ്‌കൂൾ ഭരണം ജില്ലാ വിദ്യാഭ്യാസ ഓഫീസറെ ഏർപ്പിച്ചുകൊണ്ട് ഉത്തരവുണ്ടായത്. ഇതാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: