ന്യൂദല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്. എന്നാല്‍, പ്രകോപനം അരുത്, അങ്ങനെ ഉണ്ടായാല്‍ തക്ക മറുപടി നല്കാന് കഴിവുള്ള രാജ്യമാണ് ഇന്ത്യ. അതിര്‍ത്തയിലെ ഇന്ത്യന്‍ ജവാന്മാരുടെ ജീവത്യാഗം വെറുതേ ആകില്ലെന്നും മോദി. മുഖ്യമന്ത്രിമാരുമായുള്ള വിര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം. ഏതു പ്രതിസന്ധിയേയും ഒറ്റക്കെട്ടായി നേരിടാന്‍ ഭാരതീയര്‍ക്ക് അറിയാമെന്നും മോദി. രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്നും അദ്ദേഹം. വീരമൃത്യു വരിച്ച സൈനികരുടെ സ്മരണാര്‍ത്ഥം രണ്ടുമിനിറ്റ് മൗനം ആചരിച്ചാണ് യോഗം തുടങ്ങിയത്.
അതേസമയം,ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവും ലഡാക്കിലുണ്ടായ സംഘര്‍ഷത്തിന്റേയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി സര്‍വ്വകക്ഷിയോഗം വിളിച്ചിട്ടുണ്ട്.. ജൂണ്‍ 19 വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് യോഗം. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാവും യോഗം. എല്ലാ പാര്‍ട്ടികളുടേയും ദേശീയ അധ്യക്ഷന്മാരെ യോഗത്തിനായി ക്ഷണിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: