തിരുവനന്തപുരം : തെരഞ്ഞെടുപ്പ് നാമ നിര്‍ദ്ദേശങ്ങളില്‍ തെറ്റായ വിവരം നല്‍കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് അനുവദിച്ചു നല്‍കാനാവില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് സുനില്‍ അറോറയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
നാമ നിര്‍ദ്ദേശ പത്രികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജനപ്രതിനിധികളെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് പൂര്‍ണ്ണമായ അവകാശമുണ്ട്. അതിനാല്‍ നാമ നിര്‍ദ്ദേശ പട്ടികയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല.
സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്കുന്നവര് ജനങ്ങളെ വഞ്ചിക്കുകയാണ്. ഇവര്‍ക്കെതിരെ അഴിമതി നിയമത്തിലെ 123ാം വകുപ്പ് പ്രകാരം കേസെടുക്കും. നാമനിര്‍ദ്ദേശ പത്രികയില്‍ വ്യാജ വിവരങ്ങള്‍ നല്‍കുന്നത് രാജ്യത്തെ തന്നെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതി തെറ്റാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് കൂട്ടിച്ചേര്‍ത്തു.
സ്ഥാനാര്‍ഥികളുടെ വിദ്യാഭ്യാസ യോഗ്യത. മുമ്പ് ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, കൃത്യമായ സ്വത്ത് വിവരങ്ങള്‍ എന്നിവയുടെ വിശദാംശങ്ങളാണ് സത്യവാങ്മൂലത്തില്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: