ന്യൂദല്‍ഹി : വീരമൃത്യുവരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. സൈനികരുടെ ജീവത്യാഗം രാജ്യം ഒരിക്കലും മറക്കില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ട്വിറ്ററിലൂടെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഗാല്‍വനിലെ സൈനികരുടെ വീരമൃത്യു അത്യന്തം വേദനാജനകമാണ്. നമ്മുടെ സൈനികര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ കാണിക്കുന്ന ധീരതയും വീര്യവും മാതൃകാപരമാണ്. ജീവത്യാഗം ചെയ്തതിലൂടെ അവര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിച്ചെന്നുമാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഈ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം മുഴുവന്‍ സൈന്യത്തിനൊപ്പം നില്‍ക്കുന്നുണ്ട്. വീരമൃത്യൂ വരിച്ച സൈനികരെ ഓര്‍ത്ത് രാജ്യം അഭിമാനം കൊള്ളുന്നു. സൈന്യത്തിന്റെ ധീരതയും ത്യാഗവും രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ അതിര്‍ത്തിയില്‍ ഇനിയും ചൈന പ്രകോപനം തുടര്‍ന്നാല്‍ എന്തുംചെയ്യാനുള്ള അധികാരം സൈന്യത്തിനു കേന്ദ്രസര്‍ക്കാര്‍ നല്കി. തുടര്‍ന്ന് അതിര്‍ത്തിയില്‍ ആയുധ സന്നാഹങ്ങള്‍ എത്തിക്കാന്‍ ആരംഭിച്ചു. ഇന്ത്യയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരില്‍ ചൈനീസ് പട്ടാളത്തിന്റെ കമാന്‍ഡിങ് ഓഫീസര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: