കാസര്‍കോട്: ലോക് ഡൗണ്‍ കാലത്ത് ദക്ഷിണ കന്നട-കാസര്‍കോട് ജില്ലകളുടെ അതിര്‍ത്തി ഗ്രാമങ്ങളിലെ റോഡുകളിലിട്ട മണ്ണ് നീക്കം ചെയ്യാന്‍ ആരംഭിച്ചു. ജനങ്ങളുടെ യാത്രാ ദുരിതം മാറ്റണമെന്ന് ആവശ്യപ്പെട്ട് ദക്ഷിണ കന്നട- കാസര്‍കോട് ജില്ലകളിലെ ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസം കര്‍ണ്ണാടകയിലെ എംഎല്‍എമാര്‍ ഉദ്യോഗസ്ഥന്മാര് തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് മണ്ണ് നീക്കി റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ തുടങ്ങിയത്.
ദേലംപാടി പഞ്ചായത്തിലെ ദേലംപാടി- പഞ്ചിക്കല്‍ പാതയിലെ ദേവരഗുണ്ട റോഡിനു കുറുകെയിട്ട മണ്ണ് നീക്കി യാത്രാനുമതി നല്കി ഗതാഗതം പുനസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: