തിരുവനന്തപുരം: തിരുവല്ലം ഇടയാറില്‍ പോലീസ് എയ്ഡ് പോസ്റ്റ് അടിച്ചു തകര്‍ത്തവരെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. കടലിനോട് ചേര്‍ന്ന 500 മീറ്റര്‍ പൊരിമണല്‍ നിറഞ്ഞ് കിടക്കുന്ന വഴിയിലാണ് അക്രമികള്‍ വന്ന് എയ്ഡ് പോസ്റ്റ് അടിച്ചു തകര്‍ത്തത്. അവിടെ ഒരു സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി അവിടെ പോലീസ് ഡ്യൂട്ടിക്ക് ആരും ഇല്ല. പോലീസ് പിക്കറ്റിംഗ് ഉടനെ തന്നെ ഏര്‍പ്പെടുത്തണമെന്നും ഇടയാറില്‍ താമസിക്കുന്നവരുടെ ജീവനും സ്വത്തിനും ഭരണകൂടം ഉറപ്പ് നല്‍കണമെന്നും പൊഴിമുറിച്ച് മാറാരോഗത്തില്‍ നിന്നു ഇടയാര്‍ നിവാസികളുടെ രക്ഷിക്കണമെന്നും ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: