തിരുവനന്തപുരം: എല്ലാ ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസുകളും ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് വനിതാ ശിശുവികസന വകുപ്പ് 38.35 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി വനിതാ ശിശുവികസന മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
14 ജില്ലാ വനിതാ ശിശുവികസന വകുപ്പ് ഓഫീസുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും നിലവിലെ ഇ ഓഫീസ് സംവിധാനം ആരംഭിക്കുന്നതിനുമാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്.
നിലവിലെ ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് ജില്ലാ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ആവശ്യമായ കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സര്‍ക്കാരിന്റെ സിപിആര്‍സിഎസ് പോര്‍ട്ടലില്‍ നിന്നും വാങ്ങുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നതെന്നു മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: