വെഞ്ഞാറമൂട്: ഇനി ജില്ലാ റൂറല്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ വെഞ്ഞാറമൂട്ടില്‍ ഇരുന്ന് നിയന്ത്രിക്കും. റൂറല്‍ പോലീസ് കണ്ട്രോള് റൂമിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന് സമീപം നടന്നു. ശിലാസ്ഥാപന കര്‍മം ഡി.കെ. മുരളി എംഎല്‍എ നിര്‍വഹിച്ചു. റൂറല്‍ എസ്പി ബി. അശോകന് അധ്യക്ഷനായിരുന്നു. നിലവില്‍ കണ്ട്രോള് റൂം പ്രവര്‍ത്തിക്കുന്നത് മംഗലപുരത്തുള്ള താല്‍ക്കാലിക കെട്ടിടത്തിലാണ്.
75 ലക്ഷം രൂപ മുടക്കി വെഞ്ഞാറമൂട്ടില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണം നടത്തുന്നത് നിര്‍മിതിയാണ്. വരുന്ന നവംബറോടെ പണി പൂര്‍ത്തിയാക്കുമെന്ന് എംഎല്‍എ അറിയിച്ചു. വെഞ്ഞാറമൂട് കേന്ദ്രീകരിച്ച് പോലിസ് സബ് ഡിവിഷന് വരുന്നത് ആലോചനയിലാണന്നും എംഎല്‍എ പറഞ്ഞു. റൂറല്‍ ജില്ലയെ മുഴുവന്‍ ക്യാമറയില്‍ ബന്ധിപ്പിച്ച് അതിനെ ഏകോപിപ്പിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കായി 35 ലക്ഷത്തിന്റെ പദ്ധതിയും ഇതിനോടൊപ്പം ഉണ്ടാകുമെന്നും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ കെട്ടിടത്തിലാകുമെന്നും റൂറല്‍ എസ്പി അശോകന് അറിയിച്ചു.
നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്. കുറുപ്പ്, ജില്ലാ പഞ്ചായത്ത് അംഗം വൈ.വി. ശോഭകുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗം എം.എസ്. ഷാജി, വാര്‍ഡ് മെമ്പര്‍ സുജാതന്‍, ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ്.വൈ. സുരേഷ്, സിഐ വി.കെ.വിജയരാഘവന്, സബ്ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാര്‍, കെപിഎ ജില്ലാ കമ്മറ്റിയംഗം മഹേഷ്, ജനമൈത്രി പോലീസ് കോര്‍ഡിനേറ്റര്‍ ഷെരീര്‍ വെഞ്ഞാറമൂട്, ജനമൈത്രി ബീറ്റ് ഓഫീസര്‍ ഷജിന്‍, നിര്‍മിതി പ്രോജക്ട് മാനേജര്‍ ഷിജു, കോണ്ട്രാക്ടര് ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: