കരുനാഗപ്പള്ളി: ചെറിയഴീക്കലിന്റെ തീരപ്രദേശങ്ങള്‍ വന്‍തോതില്‍ കടലാക്രമണ ഭീതിയില്‍. പലഭാഗത്തും കടല്‍ഭിത്തി ഇല്ലാതെ തീരം കടല്‍ എടുക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാടായി. അനവധി വീടുകള്‍ നിലംപതിക്കുകയും നിരവധി വീടുകള്‍ക്കു നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. ഈ പ്രദേശങ്ങളില്‍ കടല്‍ഭിത്തി നിര്‍മ്മിക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകുന്നില്ല.
പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് താല്‍ക്കാലിക സംവിധാനമായി ജിയോ ബാഗുകള്‍ വയ്ക്കാം എന്ന് അധികൃതര്‍ ഉറപ്പു നല്‍കുകയും ജിയോ ബാഗുകള്‍ കരയോഗം ആഡിറ്റോറിയത്തില്‍ കൊണ്ടു വയ്ക്കുകയും ചെയ്തു. രണ്ട് ദിവസത്തിനുള്ളില്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കാം എന്ന ഉറപ്പും പാലിക്കപ്പെട്ടില്ല.
ഇതില്‍ പ്രതിഷേധിച്ച് അരയ വംശ പരിപാലന യോഗത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ 10 മണി മുതല്‍ ചെറിയഴീക്കല്‍ ക്ഷേത്രം ഭാഗത്തുള്ള റോഡ് ഉപരോധിച്ചു.
തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിയുടേയും പോലീസിന്റേയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ നാളെ രാവിലെ മുതല്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കുമെന്ന് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ റോഡ് ഉപരോധം പിന്‍വലിച്ചു. എന്നാല്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ പഞ്ചായത്ത് പ്രസിഡന്റ് പങ്കെടുക്കാത്തതിനെ തിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: