Categories: Kollam

വെണ്ടര്‍മുക്കിനും മാടന്‍നടയ്‌ക്കുമിടയില്‍ തോടിന്റെ മേല്‍മൂടി നിര്‍മാണം പാതിവഴിയില്‍; ജനം ദുരിതത്തില്‍

Published by

കൊട്ടിയം: തോടിന്റെ മേല്‍മൂടി നിര്‍മാണം പാതിവഴിയില്‍ മുടങ്ങിയതിനെ തുടര്‍ന്ന് ജനം ദുരിതത്തില്‍. ദേശീയപാതയില്‍ വെണ്ടര്‍മുക്കിനും മാടന്‍നടയ്‌ക്കുമിടയില്‍ റോഡിന് തെക്കുവശത്തേക്ക് ദേശീയപാത മുറിച്ച് കടന്നുപോകുന്ന തോടിന്റെ മേല്‍മൂടി നിര്‍മാണമാണ് പാതിവഴിയില്‍ മുടങ്ങിക്കിടക്കുന്നത്.

ഭരണിക്കാവ് ഡിവിഷനിലുള്ള ഈ ഓടയ്‌ക്ക് അമൃത് പദ്ധതിയില്‍പ്പെടുത്തിയാണ് മേല്‍മൂടി സ്ഥാപിച്ചത്. നൂറു മീറ്റര്‍ ദൂരത്തില്‍ മാത്രമാണ് മേല്‍മൂടി ഇടാനുള്ളത്. ഇവിടെ കൂടി മേല്‍മൂടി സ്ഥാപിച്ചാല്‍ വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നുപോകാനാകും. മേല്‍മൂടി നിര്‍മാണം പൂര്‍ത്തിയായാല്‍ നുറുകണക്കിന് കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

 വടക്കേവിള ശ്രീനാരായണപുരം ഭാഗത്തു നിന്നും തുടങ്ങി കൊല്ലം തോടിലാണ് ഈ തോട് അവസാനിക്കുന്നത്. മഴക്കാലത്ത് തോട് നിറഞ്ഞ് പുറത്തേക്കൊഴുകി പരിസരത്തെ വീടുകളില്‍ വെള്ളം കയറുക പതിവാണ്. തോടിന് മേല്‍മൂടി നിര്‍മിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന് രൂപം നല്‍കിയിട്ടുണ്ട്.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by