കല്‍പ്പറ്റ: ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നവര്ക്കും ആദരവുമായി ആഴി മ്യൂസിക്കല്‍ ആല്‍ബം പ്രശസ്ത സിനിമ താരം അബു സലീം യുടുബ് റീലീസ് നിര്‍വ്വഹിച്ചു.
ബിജെപി ജില്ല അധ്യക്ഷന്‍ സജിശങ്കര്‍ രചന നിര്‍വ്വഹിച്ച ആല്‍ബത്തിന്റെ സംവിധാനം സ്കൂള്‍ അധ്യാപകനായ ചാര്‍ളി ജോസാണ്. പ്രശസ്ത ഗായകന് കൃഷ്ണകുമാര്‍ സംഗീതം നല്കി ആലപിച്ച ആല്‍ബത്തില്‍ വയനാട്ടിലെ മൂന്ന് എംഎല്‍എമാരും ജില്ലകളക്ടറും മന്ത്രിയും അടക്കമുള്ള നിരവധിപേര്‍ അഭിനയിച്ചിട്ടുണ്ട്.
കല്‍പ്പറ്റയില്‍ നടന്ന പ്രകാശന ചടങ്ങില്‍ അഖില്‍ പ്രേം.സി, ക്യാമറാമാനും എഡിറ്ററുമായ മനു ബെന്നി, അസിസ്റ്റന്റ് ഡയറക്ടര്‍ മോഹനന് പൊഴുതന തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവുമായി ആഴി പ്രകാശനം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: