കാഞ്ഞാര്‍: അമേരിക്കയില്‍ ഉള്ള സ്ത്രീയുടെ പേരു പറഞ്ഞ് അറക്കുളത്ത് നടന്ന സാമ്പത്തിക തട്ടിപ്പില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായി സൂചന. ഇവര്‍ 18 പേരില്‍ നിന്നു 14 ലക്ഷം തട്ടിച്ചതായാണ് കേസ്. ഈ പരാതിയിലാണ് കാഞ്ഞാര്‍ പോലീസ് കേസ് എടുത്തിരിക്കുന്നത്.
പ്രതികളെ അറസ്റ്റു ചെയ്ത വിവരം പുറത്തറിഞ്ഞതോടെ കൂടുതല്‍ ആളുകള്‍ ഇവരുടെ കെണിയില്‍ പെട്ടതായി സൂചനയുണ്ട്. 30 ലക്ഷം രൂപയിലേറെ അറക്കുളത്തുനിന്നു തട്ടിയതായാണ് സുചനയെന്ന് പോലീസ് പറഞ്ഞു. വരും ദിവസങ്ങളില്‍ തട്ടിപ്പിനെ കുറിച്ച് കൂടുതല്‍ പരാതികള്‍
പുറത്ത് വരാനുള്ള സാധ്യതയുണ്ട്. എം.എം. ബേബി മുണ്ടുനടക്കല്‍, ഓമന മുണ്ടക്കല്‍, സുജാത വാരനാട്ട്, കുഞ്ഞുമോള്‍ ഒഴുകയില്‍, വിജയമ്മ മണാങ്കല്‍, ഏലിയാമ്മ അശാന് കുന്നേല്‍, ബെറ്റി വാരികട്ട്, പെണ്ണമ്മ മണ്ണുശേരില്‍, തുടങ്ങി 18 പേരാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തതറിഞ്ഞ് ബാക്കിയുള്ളവരും പരാതി നല്കാന് ഒരുങ്ങുകയാണ്.
കാഞ്ഞാര്‍ പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. കേസില്‍ കാഞ്ഞാറില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടക്കുന്നുമേല് സൗമ്യ(33), അറക്കുളം കൊച്ചാനിമൂട്ടില്‍ സരസമ്മ(66) എന്നിവരാണ് അസ്റ്റിലായത്. രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും അവരെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ മറ്റൊരു പ്രതിയായ എലിയാമ്മ വീട്ടില്‍ ഉള്ളതായി അറിഞ്ഞ് പോലീസ് എത്തിയങ്കിലും കണ്ടെത്താനായില്ല.
ഏലിയാമ്മ ഉടന്‍ തന്നെ കുടുങ്ങുമെന്ന് പോലീസ് പറഞ്ഞു. ഇതിനിടക്ക് നാണക്കേട് ഭയന്ന് ചിലര്‍ പരാതി കൊടുക്കാന്‍ മടിക്കുകയാണ്. ഇന്നലെയും പോലീസ് അന്വേഷണം നടത്തി. പരാതിക്കാര്‍ എല്ലാവരും അറക്കുളം ആലാനിക്കല്‍ കോളനി പ്രദേശത്തുള്ളവരാണ്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: