കോഴിക്കോട്: കെഎസ്ആര്‍ടിസി ജീവനക്കാര്‍ സുരക്ഷാ ഭീതിയില്‍. കൈയ്യും മുഖവും കഴുകുന്നതിനുള്ള സോപ്പോ സാനിറ്റൈസറോ നല്കാന് സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കൊറോണ വ്യാപനതോത് വര്‍ദ്ധിക്കുകയും ലോക്ഡൗണ്‍ ഇളവുകള്‍ക്കനുസരിച്ച് ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പുറത്തിറങ്ങി തുടങ്ങുകയും ചെയ്യുന്ന സാഹചര്യത്തില്‍ യാത്രയ്ക്ക് ആശ്രയിക്കുന്നത് കെഎസ്ആര്‍ടിസിയെയാണ്.
ഇവരുമായി അടുത്തിടപഴകേണ്ടുന്ന ഡ്രൈവര്‍മാരും കണ്ടക്ടര്‍മാര്‍ക്കും ഒരു സുരക്ഷാ സംവിധാനങ്ങളും നല്കാന് സര്‍ക്കാര്‍ തയ്യാറാവുന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരും യാത്രയ്ക്ക് കെഎസ്ആര്‍ടിസിയെയാണ് തിരഞ്ഞെടുക്കുന്നത്. ഈ സാഹചര്യത്തില്‍ കയ്യുറയും ഫെയ്സ് ഷില്‍ഡും ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്നത് അപകടമാണ്.
250 രൂപ വിലവരുന്ന ഇതും തൊഴിലാളികള്‍ തന്നെ കണ്ടെത്തണമെന്നാണ് സര്‍ക്കാര്‍ നിലപാട്. തൊഴിലാളികള്‍ സഹകരിച്ച് ഫെയ്സ് ഷീല്‍ഡുകള്‍ സ്വയം നിര്‍മിച്ച് ഉപയോഗിച്ചു നോക്കിയെങ്കിലും ഉപയോഗിച്ചത് വീണ്ടും ഉപയോഗിക്കുന്നത് കൂടുതല്‍ അപകടത്തെ വിളിച്ചു വരുത്തലാവും.
ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിലുള്ള സര്‍ക്കാരിന്റെ നിഷേധ നിലപാടില്‍ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: