ഒറ്റപ്പാലം: ലക്കിടിയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്ന ഒരാളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കൊറോണ. വീട്ടമ്മക്കും മകള്‍ക്കും മരുമകനും ഇവരുടെ രണ്ട് മക്കള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച നിരീക്ഷണ കാലാവധി കഴിഞ്ഞ് വീട്ടിലേക്ക് വിട്ടയച്ച വീട്ടമ്മക്കാണ് ആദ്യംകൊറോണ സ്ഥിരീകരിച്ചിരുന്നത്.
മെയ് 21ന് മകളുടെ ഭര്‍ത്താവ് കോയമ്പത്തൂരില്‍ നിന്ന് പച്ചക്കറി വണ്ടിയില്‍ എത്തിയിരുന്നു.ഇവരടക്കം 6 പേരെ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണ കേന്ദ്രത്തിലാക്കിയിരുന്നു. വീട്ടമ്മക്ക് രോഗലക്ഷണങ്ങള്‍ കണ്ടതോടെ പരിശോധന നടത്തിയതിനെ തുടര്‍ന്നാണ് രോഗംസ്ഥിരീകരിച്ചത്.ഇവര്‍ക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന ആശങ്ക ഉയര്‍ന്നിരുന്നു.
കോയമ്പത്തൂരില്‍ നിന്നെത്തിയ മകളുടെ ഭര്‍ത്താവിന് ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചതോടെയാണ് ആശങ്ക അകന്നത്.മകള്‍ക്ക് സമ്പര്‍ക്കം വഴിയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.തിങ്കളാഴ്ച വീട്ടമ്മയുടെ കൊച്ചു മക്കളായ പത്ത് വയസ്സുള്ള പെണ്‍കുട്ടിക്കും പതിനൊന്ന് വയസ്സുള്ള ആണ്‍കുട്ടിക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.വീട്ടമ്മയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഇവര്‍ക്ക് പുറമേ നാല് പേരുടെ കൂടി പരിശോധന ഫലം പുറത്ത് വരാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: