പള്ളുരുത്തി: പരിശീലന പറക്കലിനിടെ യന്ത്രതകരാറിനെ തുടര്‍ന്ന് നാവികസേനയുടെ ചേതക് ഹെലികോപ്റ്റര്‍ ചെല്ലാനം സെന്റ് മേരീസ് സ്കൂള്‍ മൈതാനത്ത് സുരക്ഷിത ലാന്റ് ചെയ്തു.നേവല്‍ എയര്‍ സ്റ്റേഷന് ഗരുഡയില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഒഴിവാക്കാര് പെട്ടെന്ന് ലാന്റ് ചെയ്തത്.
ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാരും സുരക്ഷിതരാണ്. നേവിയുടെ വിദഗ്ദ്ധ ടീമംഗങ്ങള്‍ ഉടനെ മറ്റൊരു ഹെലികോപ്ടറില്‍ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും തകരാറുകള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം ഹെലികോപ്റ്റര്‍ നേവല്‍ ബേസിലേക്ക് കൊണ്ടുപോകുമെന്ന് നാവികസേന അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: