മട്ടാഞ്ചേരി: ലോറി ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് സ്തംഭിച്ച വാതില്‍പ്പടി റേഷന്‍ വിതരണം പുനരാരംഭിച്ചു. കൊച്ചി താലൂക്കിലെ സപ്ളൈ ഓഫീസ്, റേഷനിങ് ഓഫീസ് പരിധിയില്‍ വരുന്ന ഇരുന്നൂറോളം റേഷന്‍ കടകളിലേക്കുള്ള വാതില്‍പടി റേഷന്‍ വിതരണമാണ് പുനരാരംഭിച്ചത്. സപ്ലൈകോ ഏരിയ മാനേജരുടെ അടിയന്തര ഇടപെടലിനെ തുടര്‍ന്നാണ് ജീവനക്കാര്‍ സമരം പിന്‍വലിച്ചത്.
ജനറല്‍ വര്‍ക്കേഴ്സ് യൂണിയന്, കരാറുകാരന് എന്നിവരുമായി ഏരിയ മാനേജര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ ന്ന് മെയ് മാസത്തിലെ വാടകയും കൂലിയും നല്കി. ജൂണ്‍ മാസത്തിലെ കൂലി മുന്‍കൂര്‍ തുക രണ്ട് ദിവസത്തിനകം നല്‍കാനും തീരുമാനമായി.
കൊച്ചി താലൂക്കില്‍ വാതില്‍പടി റേഷന്‍ വിതരണം നടത്തുന്ന ലോറി ഉടമകളുടെ വാടകയും ജീവനക്കാരുടെ കൂലിയും ഉള്‍പ്പെടെ പന്ത്രണ്ട് ലക്ഷത്തോളം രൂപ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ജീവനക്കാര്‍ പണിമുടക്കിയത്. ഇതോടെ താലൂക്കിലെ റേഷന്‍ കടകളിലേക്കുള്ള ഗോതമ്പ് ഉള്‍പ്പെടെയുള്ള ധാന്യങ്ങളുടെ വാതില്‍പടി വിതരണം തടസ്സപ്പെട്ടിരുന്നു.
കരാറുകാരന് കാര്യമായ കുടിശികയില്ലെന്നിരിക്കെയാണ് ഇയാള്‍ ലോറി വാടകയും ജീവനക്കാരുടെ കൂലിയും കുടിശിക വരുത്തിയത്. കരാറുകാരന്റെ അനാസ്ഥകള്‍ ഒഴിവാക്കാന്‍ അധികൃതര്‍ തയാറാകണമെന്ന് യൂണിയന് പ്രസിഡന്റ് കെ.ബി. ഹനീഫും വ്യക്തമാക്കി. സമരം പിന്‍വലിച്ചതോടെ ഇന്നലെ ഇരുപത് ലോഡ് ധാന്യങ്ങള്‍ റേഷന്‍ കടകളിലെത്തി. മാടവന, കുമ്പളം, കൊച്ചി എന്നിവിടങ്ങളിലെ ഗോഡൗണുകളില്‍ നിന്നാണ് കൊച്ചി താലൂക്കില്‍ റേഷന്‍കടകളില്‍ വാതില്‍പടി വിതരണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: