തിരുവനന്തപുരം: അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. നമ്മുടെ ഭൂമി കൈയേറാന്‍ ആരേയും അനുവദിക്കില്ല. ഇതിനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും സൈനിക ശേഷിയും ഇന്ത്യയ്ക്കുണ്ട്. നരേന്ദ്രമോദി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ച മഹാ വെര്‍ച്വല്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയിലുള്ള ചൈനയുടെ ആക്രമണം പരാമര്‍ശിച്ചുകൊണ്ടായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അതിര്‍ത്തി സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് വ്യക്തമാക്കിയത്. ചൈനയുടെ ആക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്മാര്ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം കൊറോണ വ്യാപനത്തിന്റെ പ്രതിസന്ധി ഘട്ടം നേരിടുമ്പോള്‍ കോണ്‍ഗ്രസ്സ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക് നിരുത്തരവാദ സമീപനമാണ്. ബിജെപി നാടിന്റെ താല്പര്യങ്ങള്ക്ക് മുഖ്യപരിഗണന നല്കിയപ്പോള് കോണ്‍ഗ്രസ് എല്ലാകാലത്തും അവരുടെ പാര്‍ട്ടിയുടെയും നേതാക്കളുടെയും താല്പര്യത്തിനാണ് മുന്‍ഗണന നല്‍കിയത്. വാജ്പേയി ഭരണകാലത്ത് കാര്‍ഗില്‍ യുദ്ധം നടന്നപ്പോള്‍ പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി വിളിച്ച സര്‍വ്വ കക്ഷിയോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുത്തതുമില്ല. രാജ്യം കൊറോണ വ്യാപനത്തെ ഒറ്റക്കെട്ടായി നേരിടുമ്പോള്‍ പ്രതിപക്ഷം രാഷ്ട്രീയ നേട്ടത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും നദ്ദ പറഞ്ഞു.
കൊറോണ വ്യാപനം തടയുന്നതിന് യഥാസമയം ഇടപെട്ട ഭരണാധികാരി നരേന്ദ്രമോദിയാണെന്ന് ജെ.പി.നദ്ദ പറഞ്ഞു. ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ എന്തിനാണ് ലോക്ഡൗണ്‍ എന്നാണ് പ്രതിപക്ഷം ചോദിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ആദ്യം ലോക്ഡൗണ്‍ ആവശ്യപ്പെട്ടതും പ്രഖ്യാപിച്ചതും. ഇപ്പോള്‍ ലോക്ഡൗണില്‍ ഇളവ് നല്‍കുന്നതെന്തിനാണെന്നാണ് ചോദിക്കുന്നത്. കൊറോണ പ്രതിസന്ധിക്കാലത്ത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളൊന്നും ഇന്ധന വില കുറച്ചില്ല. ഇപ്പോള്‍ സോണിയ വിലകുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയാണ്. സോണിയ കത്തെഴുതേണ്ടത് സ്വന്തം പാര്‍ട്ടിയുടെ മുഖ്യമന്ത്രിമാര്‍ക്കാണ്.
കേന്ദ്രത്തിലെ നരോന്ദ്രമോദി സര്‍ക്കാര്‍ രാജ്യം ഇതുവരെ കണ്ടതില്‍ മികച്ച സര്‍ക്കാരാണ്. ആറുദശകങ്ങളുടെ പോരായ്മ കഴിഞ്ഞ ആറു വര്‍ഷങ്ങള്‍ കൊണ്ട് നികത്താനായി. പ്രതിസന്ധികളെ അവസരങ്ങളാക്കിയാണ് മുന്നോട്ടു പോകുന്നത്. രാജ്യത്തെ 130 കോടി ജനങ്ങളുടെ നേതാവാണ് നരേന്ദ്രമോദി. രാജ്യത്തിനു മാത്രമല്ല, ലോകത്തിനും അദ്ദേഹം നേതാവായി. കൊറോണക്കാലത്ത് 190 രാജ്യങ്ങളിലേക്കാണ് ഇന്ത്യ മരുന്നുകള്‍ കയറ്റിയയച്ചത്.
കേരളത്തില്‍ കാലങ്ങളായി ഇടതു വലതുമുന്നണികളുടെ ദുര്‍ഭരണമാണ് നടക്കുന്നത്. കേന്ദ്രവിഷ്കൃത പദ്ധതികളെ കേരളം ഹൈജാക്ക് ചെയ്ത് പേരുമാറ്റി അവതരിപ്പിക്കുന്നു. ജനോപകാര പദ്ധതികളുടെ ഗുണം ജനങ്ങള്‍ക്ക് കിട്ടാതിരിക്കാനുള്ള നടപടികളാണ് കേരളം സ്വീകരിക്കുന്നത്. ജനങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വരെ ചികിത്സാ സഹായം ലഭിക്കുന്ന ആയുഷ്മാന്‍ഭാരത് പദ്ധതി പോലും നടപ്പാക്കാതിരിക്കാനാണ് ശ്രമിച്ചത്. വികസന വിരുദ്ധരുടെ കൂട്ടമാണ് കേരളം ഭരിക്കുന്നതെന്ന് നദ്ദ പറഞ്ഞു. കൊറോണക്കാലത്തും അതിനു മുമ്പും കേരളത്തിന് കൈയയച്ച് സഹായമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ കേരളം മാറി മാറി ഭരിച്ച യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അഴിമതി നടത്തി ജനങ്ങളെ ദ്രോഹിക്കുന്നു. ഇവര്‍ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് നദ്ദ പറഞ്ഞു.
കൊറോണക്കാലത്ത് രാജ്യമെങ്ങും ബിജെപി സേവന പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ക്കിടയിലേക്കിറങ്ങി. പാര്‍ട്ടി പ്രവര്‍ത്തകരും ജനങ്ങളുമായി സംവദിക്കാന്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമുകള് കണ്ടെത്തി. ബൂത്ത് തലം വരെയുള്ള പാര്‍ട്ടി ഭാരവാഹികളും ജനപ്രതിനിധികളുമായി സംവദിച്ചു. രാജ്യത്തെല്ലായിടത്തും വെര്‍ച്വല്‍ റാലികള്‍ സംഘടിപ്പിക്കുന്നു. ലോക് ഡൗണ്‍ കാലത്ത് ജനങ്ങള്‍ക്ക് സഹായവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. 19 കോടിയിലധികം ജനങ്ങള്‍ക്ക് ഭക്ഷണം നല്കി. 5 കോടി കുടുംബങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ നല്കി. 5 കോടി മാസ്കുകളാണ് വിതരണം ചെയ്തത്.
സ്വയംപര്യാപ്ത ഇന്ത്യയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യം. പ്രാദേശിയ ഉല്പന്നങ്ങള്ക്ക് ആഗോള വിപണി കണ്ടെത്തുന്നതിലൂടെ ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യങ്ങളിലേക്ക് എത്താന്‍ കഴിയുമെന്ന് ജെ.പി. നദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: