ഫ്‌ളോറിഡ: അമേരിക്കയിൽ പുതുതായി പ്രതിദിനം 20,000 കോവിഡ് കേസുകളാണ് സ്ഥിരീകരിക്കുന്നതെന്ന് റിപ്പോർട്ടുകൾ. ടെക്‌സസ്, ഫ്‌ളോറിഡ, കാലിഫോര്‍ണിയ തുടങ്ങിയ 21 സംസ്ഥാനങ്ങളിലാണ് കൂടുതല്‍ പേര്‍ക്ക് കോവിഡ് രോഗബാധയുണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
പതിനായിരങ്ങളുടെ ജീവന്‍ അപഹരിച്ച കോവിഡ് 19 നിയന്ത്രണാതീതമായതോടെ ലോക്ഡൗണില്‍ ഇളവ് നല്‍കിയതും, ജനങ്ങള്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനു ആവശ്യമായ മുന്‍ കരുതലുകളില്‍ വീഴ്ചവരുത്തിയതും, ജോര്‍ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തില്‍ രാജ്യത്തൊട്ടാകെ അലയടിച്ച ആയിരങ്ങള്‍ പങ്കെടുത്ത പ്രതിക്ഷേധ പ്രകടനങ്ങളും കൊറോണ വൈറസിന്റെ പുതിയ വ്യാപനത്തിനു വഴിയൊരുക്കിയതായി ജൂണ്‍ 14-നു ഞായറാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ജൂണ്‍ 14-നു ലഭ്യമായ കണക്കുകള്‍ അനുസരിച്ച് അമേരിക്കയില്‍ 20,93,335 പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചപ്പോള്‍ 56,1816 പേര്‍ രോഗവിമുക്തി നേടിയിട്ടുണ്ട്. മരിച്ചവരുടെ എണ്ണം 11,5729 ആയി ഉയര്‍ന്നു. ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ മരണം (30,790). രണ്ടാമത് ന്യൂജേഴ്‌സി (12,489), കാലിഫോര്‍ണിയ, ഫ്‌ളോറിഡ, ടെക്‌സസ് തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടടുത്ത് നില്‍ക്കുന്നത്.
കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനു ശക്തമായ മുന്‍കരുതലുകള്‍ സ്വീകരിണക്കണമെന്നും, സിഡിസി നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കപ്പെടുന്നുണ്ടെന്നു ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: